സോള്‍: ഉത്തര കൊറിയയ്ക്കുമേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള യുഎസ് തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍.
യുഎസ് പരമാധികാരി നടത്തുന്ന പ്രസ്താവനകള്‍ക്കു കനത്ത വില നല്‍കേണ്ടി വരുമെന്നും ഏതു തരം മറുപടിയാണ് അയാള്‍ പ്രതീക്ഷിക്കുന്നതെന്നാണ് താന്‍ ആലോചിക്കുന്നതെന്‍ കിം ജോങ് ഉന്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകള്‍ അതിരുവിട്ടിരിക്കുന്നെന്നും ട്രംപ് എന്തു പ്രതീക്ഷിച്ചാലും അതിനേക്കാള്‍ വലിയതാകും അനുഭവിക്കേണ്ടിവരികയെന്നും കിം ജോങ് ഉന്‍ പറഞ്ഞു. ഭ്രാന്തുപിടിച്ച യുഎസ് വൃദ്ധനാണ് ട്രംപ് എന്നും ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട കുറിപ്പിലൂടെ കിം ജോങ് ഉന്‍ മുന്നറിയിപ്പ് നല്‍കി.
Dont Miss ഇനി ഒരു പെണ്‍കുട്ടിയോടും ഇങ്ങനെ ചെയ്യരുത്; പ്രണയം നടിച്ച് വഞ്ചിച്ച കേന്ദ്രമന്ത്രി ഹരക് സിങ് റാവത്തിന്റെ അനന്തരവനെ നടുറോട്ടില്‍ കൈകാര്യം ചെയ്ത് പെണ്‍കുട്ടി; വീഡിയോ
പുതിയ ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പിട്ടതിന് പിന്നാലെയായിരുന്നു പ്രതികരണവുമായി ഉത്തര കൊറിയയും രംഗത്തെത്തിയത്. ഇപ്പോള്‍ ഏര്‍പ്പെടുത്തുന്ന ഉപരോധങ്ങള്‍ ഉത്തര കൊറിയയെ മാത്രം ലക്ഷ്യം വച്ചുള്ളതാണെന്നു ട്രംപ് വ്യക്തമാക്കിയിരുന്നു.
തുടര്‍ച്ചയായ ആണവ, ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ ഉത്തരകൊറിയയ്ക്കു മേല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ യുഎന്‍ രക്ഷാസമിതി തീരുമാനിച്ചിരുന്നു.
എണ്ണ ഇറക്കുമതിക്കു നിയന്ത്രണം, തുണിത്തര കയറ്റുമതിക്കും സംയുക്ത സംരംഭങ്ങള്‍ക്കും സമ്പൂര്‍ണവിലക്ക്, വിദേശത്തുനിന്ന് ഉത്തര കൊറിയയിലേക്ക് പണമയക്കുന്നത് തടയല്‍ തുടങ്ങിയ ഉപരോധങ്ങളാണ് യുഎന്‍ പ്രഖ്യാപിച്ചത്. ഇതിന് പുറമെയാണ് യു.എസ് പുതിയ ഉപരോധങ്ങള്‍ നടപ്പാക്കുന്നത്.