Sports News
അശ്വിനെയും ജഡേജയെയും നേരിടുന്നത് വെല്ലുവിളിയാണ്; സ്പിന്നര്‍മാര്‍ക്ക് എതിരെ തന്ത്രം വെളിപ്പെടുത്തി കെവിന്‍ പീറ്റേഴ്‌സണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jan 21, 04:03 pm
Sunday, 21st January 2024, 9:33 pm

ജനുവരി 25ന് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആരംഭിക്കുവാന്‍ പോവുകയാണ്. ഇന്ത്യക്കെതിരെ 2012-13 വര്‍ഷങ്ങളിലെ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് വിജയിച്ചിരുന്നു. അന്ന് ഇംഗ്ലണ്ടിന്റെ വിജയത്തിന് നിര്‍ണായക പങ്കുവഹിച്ചത് മുന്‍ ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്‌സണ്‍ ആണ്. പുതിയ പരമ്പരക്ക് ഒരുങ്ങുന്ന ഇംഗ്ലണ്ട് ടീമിന് വേണ്ടി പീറ്റേഴ്‌സണ്‍ ഇപ്പോള്‍ ഉപദേശം നല്‍കുകയാണ്.

ഇന്ത്യന്‍ ബൗളിന്‍ നിരയിലെ സ്റ്റാര്‍ സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിന്റെയും രവീന്ദ്ര ജഡേജയുടെയും ശക്തമായ ജോഡി പ്രതിരോധിക്കുന്നതിനെ പറ്റിയാണ് മുന്‍ താരം സംസാരിച്ചത്. 2013 മുതല്‍ അശ്വിനും ജഡേജയും 49 ടെസ്റ്റുകളില്‍ ഒരുമിച്ച് കളിച്ച് 500 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഹോം ഗ്രൗണ്ടില്‍ ഇന്ത്യന്‍ ആധിപത്യത്തില്‍ അവര്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. ഹോം ഗ്രൗണ്ടില്‍ ഓവറില്‍ മൂന്ന് റണ്‍സിന് താഴെ വിട്ടുകൊടുത്ത് അവര്‍ 428 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

എന്നിരുന്നാലും 2012 പരമ്പരയില്‍ ഇംഗ്ലണ്ട് വിജയിച്ചിരുന്നു. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ ആതര്‍ട്ടണുമായി ദ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അശ്വിന്റെ ഭീഷണി നേരിടുന്നതിനെക്കുറിച്ച് താരം പങ്കുവെച്ചു.

‘ഞാന്‍ അശ്വിന്റെ ‘ദൂസര’ മനസ്സിലാക്കി. റണ്ണപ്പിനു പിന്നില്‍ അദ്ദേഹം പന്ത് തയ്യാറാക്കുന്നുണ്ടായിരുന്നു. അദ്ദേഹം ഇപ്പോഴും അത് ചെയ്യുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു. അവന്‍ ദൂസര നേരത്തെ ലോഡ് ചെയ്യും. അവന്‍ എപ്പോഴാണ് അത് എറിയുക എന്ന് എനിക്ക് ഉറപ്പായിരുന്നു. കൂടാതെ ഞാന്‍ അവനെ എത്രയോ തവണ ഓഫ് സൈറ്റിന് മുകളിലൂടെ അടിച്ചത് നിങ്ങള്‍ക്ക് കാണാനും സാധിക്കും. പന്തിന്റെ ടേണ്‍ കാരണം ലെഫ്റ്റ് സൈഡ് ഫീല്‍ഡില്‍ അടിക്കുമ്പോള്‍ ബൗണ്ടറിയോ സിക്‌സറോ ആകുമെന്ന് ഞാന്‍ കരുതും,’അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സ്പിന്നര്‍ ജഡേജയെയും നേരിടാനുള്ള ഉപദേശം താരം പറഞ്ഞു.

‘ഞാന്‍ ജഡേജയെ ഒരുപാട് നേരിട്ടിട്ടുണ്ട്. ഇത് സാങ്കേതികമായാണ്. മുരളിയെ പോലെയോ ഷെയിന്‍ വോണിനെ പോലെയോ അല്ല ജഡേജ. ഇടം കയ്യില്‍ സ്പിന്നര്‍ ആണ്. വണ്‍വേയില്‍ പന്തറിയുകയും സ്ലൈഡ് ചെയ്യുകയും ചെയ്യും. നിങ്ങളുടെ ഫ്രണ്ട് ഒഴിവാക്കുക, ലൈനിനൊപ്പം കളിക്കുക എന്നത് നിര്‍ണായകമാണ്. അത് എല്‍.ബി.ഡബ്ലിയു ആയാല്‍ പ്രശ്‌നമാണ്,’കെവിന്‍ പറഞ്ഞു.

 

Content Highlight: Kevin Pietersen revealed his strategy against Ashwin and Jadeja