Advertisement
keralanews
സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് സമാപനം; കോഴിക്കോടും കണ്ണൂരും പാലക്കാടും ഇഞ്ചോടിഞ്ച് മത്സരത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Dec 01, 02:34 am
Sunday, 1st December 2019, 8:04 am

കാസര്‍കോഡ്: അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും. വൈകീട്ട് 3.30 ന് നടക്കുന്ന സമാപന സമ്മേളനം വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരങ്ങളായ രമേഷ് പിഷാരടി, വിന്ദുജ മേനോന്‍ എന്നിവര്‍ മുഖ്യാതിഥികളായെത്തും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കലോത്സവത്തിന്റെ അവസാന ദിവസത്തിലെത്തി നില്‍ക്കുമ്പോള്‍ കോഴിക്കോട് , പാലക്കാട്, കണ്ണൂര്‍ ജില്ലകള്‍ കിരീടത്തിനായി ശക്തമായ പോരാട്ടത്തിലാണ്. കഴിഞ്ഞ വര്‍ഷം പാലക്കാട് കൊണ്ടു പോയ കപ്പ് തിരിച്ചു പിടിക്കാനുള്ള വാശിയേറിയ മത്സരത്തിലാണ് കോഴിക്കോട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

28 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കലോത്സവം കാസര്‍കോട്ടേയ്ക്ക് എത്തിയത്. 1991 ലാണ് ഇതിനു മുമ്പ് കലോത്സവാഘോഷം കാസര്‍കോട്ടേക്ക് വിരുന്നെത്തിയത്.