രഞ്ജി ട്രോഫിയില്‍ കേരളം-ബംഗാള്‍ മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ബംഗാള്‍ 178 റണ്‍സിന് എട്ട് വിക്കറ്റുകള്‍ എന്ന നിലയില്‍ തകര്‍ന്നടിഞ്ഞു.
കേരളത്തിന്റെ ബൗളിങ് നിരയില്‍ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തിയ ജലജ് സക്‌സേനയാണ് ബംഗാള്‍ ബാറ്റിങ് നിരയെ തരിപ്പണമാക്കിയത്. 20 ഓവറില്‍ മൂന്ന് മെയ്ഡന്‍ ഓവര്‍ അടക്കം 67 റണ്‍സ് വിട്ടുനല്‍കി ഏഴ് വിക്കറ്റുകളാണ് സക്‌സേന സ്വന്തമാക്കിയത്. 3.35 ആണ് താരത്തിന്റെ ഇക്കോണമി.
7-fer for Jalaj Saxena!
7/67 at the end of Day 2 stump, Bengal are 172/8.
Jalaj Saxena will have a good chance to take remaining 2 wickets and end up with 9 wickets in an inning.#RanjiTrophy pic.twitter.com/qcS2M9lAuj
— Varun Giri (@Varungiri0) February 10, 2024
ബംഗാള്‍ താരങ്ങളായ അഭിമന്യു ഈശ്വരന്‍, സുദീപ് കുമാര്‍ ഖരാമി, മനോജ് തിവാരി, അഭിഷേക് പോരല്‍, അനുസ്തൂപ് മജുംതാര്‍, ഷഹബാസ് അഹമ്മദ് എന്നിവരുടെ വിക്കറ്റുകള്‍ ആണ് സക്‌സേന വീഴ്ത്തിയത്. ബാക്കി ഒരു വിക്കറ്റ് നേടിയത് എം.ഡി നിതീഷ് ആയിരുന്നു.
കേരളം ആദ്യ ഇന്നിങ്‌സില്‍ നേടിയ സ്‌കോര്‍ മറികടക്കാന്‍ ബംഗാളിന് ഇനി 191 റണ്‍സ് കൂടി ആവശ്യമാണ്. ബംഗാളിന്റെ ബാറ്റിങ്ങില്‍ അഭിമന്യു ഈശ്വരന്‍ 93 പന്തില്‍ 72 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. 11 ഫോറുകളാണ് അഭിമന്യുവിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
അതേസമയം ആദ്യ ഇന്നിങ്‌സില്‍ കേരളം 363 റണ്‍സിന് പുറത്താവുകയായിരുന്നു. കേരളത്തിനായി സച്ചിന്‍ ബേബിയും അക്ഷയ് ചന്ദ്രനും സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി. 261 പന്തില്‍ 124 റണ്‍സ് ആണ് സച്ചിന്‍ നേടിയത്. 12 ഫോറുകളും ഒരു സിക്‌സുമാണ് സച്ചിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
Sachin Baby 101 runs in 200 balls (9×4, 1×6) Kerala 248/4 #KERvBEN #RanjiTrophy #Elite Scorecard:https://t.co/Q6K8Bi5IKR
— BCCI Domestic (@BCCIdomestic) February 9, 2024
മറുഭാഗത്ത് 222 പന്തില്‍ 106 റണ്‍സ് നേടിയായിരുന്നു അക്ഷയ് ചന്ദ്രന്റെ തകര്‍പ്പന്‍ പ്രകടനം. ഒമ്പത് പോറുകളുടെ അകമ്പടിയോടുകൂടിയായിരുന്നു താരം സെഞ്ച്വറി നേടിയത്. ജലജ് സക്‌സേന 40 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.
ബംഗാള്‍ ബൗളിങ്ങില്‍ ഷഹബാസ് അഹമ്മദ് നാലു വിക്കറ്റും അങ്കിത് മിശ്ര മൂന്ന് വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.
Content Highlight: Kerala vs Bengal Ranji trophy day 2 update