Advertisement
COVID-19
കൊവിഡ്-19; കര്‍ണാടക അതിര്‍ത്തി അടച്ച് കേരളം, കേരളത്തിലെ വാഹനങ്ങള്‍ കടത്തി വിടാതെ തമിഴ്‌നാട്, മുംബൈ ഭാഗികമായി അടയ്ക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Mar 20, 11:36 am
Friday, 20th March 2020, 5:06 pm

കൊവിഡ്-19 സുരക്ഷാ നടപടിയുടെ ഭാഗമായി കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തമിഴ്‌നാട് ചെക്‌പോസ്റ്റുകളില്‍ നിയന്ത്രണം. കൊല്ലം ജില്ലാ അതിര്‍ത്തിയായ പുളിയറ ചെക്‌പോസ്റ്റില്‍ വാഹനങ്ങള്‍ തടഞ്ഞു. കര്‍ശന പരിശോധനകള്‍ക്ക് ശേഷം കെ.എസ്.ആര്‍.ടി.സി ബസുകളും ചരക്ക് വണ്ടികളും മാത്രമാണ് കടത്തിവിടുന്നത്.

നിയന്ത്രണത്തിന്റെ ഭാഗമായി കേരളവുമായുള്ള കോയമ്പത്തൂര്‍ അതിര്‍ത്തി ഇന്ന് വൈകീട്ട് അടക്കുമെന്ന് കോയമ്പത്തൂര്‍ കലക്ടര്‍ രാസാമണി അറിയിച്ചു. കര്‍ണാടകയിലേക്കുള്ള ബസ് സര്‍വീസും തമിഴ്‌നാട് നിര്‍ത്തി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഒപ്പം കര്‍ണാടകയിലേക്കുള്ള അതിര്‍ത്തി റോഡുകള്‍ കേരളം അടച്ചു. കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന 12 അതിര്‍ത്തി റോഡുകളാണ് കേരളം അടച്ചത്. ഇതിനു പുറമെ 5 അതിര്‍ത്തി രോഡുകളില്‍ കര്‍ശന പരിശോധന നടത്തുമെന്നും കാസര്‍കോട് ജില്ലാ രലക്ടര്‍ ഡോ.സജിത്ത ബാബു അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുംബൈ, പൂനെ,നാഗ്പൂര്‍, നഗരങ്ങളില്‍ കടുത്ത അവശ്യ സലേവനങ്ങള്‍ ഒഴികെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും അടച്ചിടുകയാണ്. സ്വകാര്യ സ്ഥാപനങ്ങള്‍ പൂട്ടാനും മഹാരാഷ്ട്ര നിര്‍ദ്ദേശം നല്‍കി.