Kerala News
കേരളത്തിലോ കശ്മീരിലോ രാജ്യത്ത് എവിടെയായാലും ഇലക്ട്രിക് വാഹനങ്ങളില്‍ പച്ച നിറത്തിലുള്ള നമ്പര്‍ തന്നെയായിരിക്കും; സംസ്ഥാന സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Aug 11, 12:52 pm
Tuesday, 11th August 2020, 6:22 pm

തിരുവനന്തപുരം: പച്ച നിറത്തിലുള്ള രജിസ്‌ട്രേഷന്‍ ബോര്‍ഡ് വച്ച സര്‍ക്കാര്‍ വാഹനത്തിന്റെ ചിത്രത്തോടെ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് തെറ്റിദ്ധാരണാജനകമാണെന്ന് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഫാക്ട് ചെക്ക് ഡിവിഷനാണ് ഇക്കാര്യം അറിയിച്ചത്.

ജനങ്ങള്‍ക്കിടയില്‍ മതപരവും രാഷ്ട്രീയപരവുമായ വിദ്വേഷമുണ്ടാക്കുന്ന സന്ദേശവും പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. അത്തരം പോസ്റ്റുകള്‍ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും അറിയിപ്പില്‍ പറയുന്നു.

നിലവില്‍ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ള പശ്ചാത്തല നിറം പച്ചയാണ്. കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയത്തിന്റെ തീരുമാനപ്രകാരം ഇത് കേരളത്തിലോ കശ്മീരിലോ രാജ്യത്ത് എവിടെയായാലും ഇലക്ട്രിക് വാഹനങ്ങളില്‍ പച്ച നിറത്തിലുള്ള പ്ലേറ്റില്‍ തന്നെയായിരിക്കും നമ്പര്‍ എന്നും പി.ആര്‍.ഡി വ്യക്തമാക്കി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ