കൊച്ചി: ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹലാല്‍ സ്റ്റിക്കര്‍ നീക്കണമെന്നാവശ്യപ്പെട്ട് എറണാകുളം കുറുമശേരി ബേക്കറിയുടമയെ ഭീഷണിപ്പെടുത്തുകയും സോഷ്യല്‍ മീഡിയയിലൂടെ വര്‍ഗീയ പരാമര്‍ശം നടത്തുകയും ചെയ്ത സംഭവത്തിലാണ് ആര്‍.വി ബാബുവിനെ അറസ്റ്റ് ചെയ്തത്.
യൂട്യൂബ് വീഡിയോ വഴിയായിരുന്നു വര്‍ഗീയ പരാമര്‍ശവുമായി ആര്‍.വി ബാബു എത്തിയത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 എ വകുപ്പ് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഡിസംബര്‍ 28-നാണ് കുറുമശേരിയില്‍ പുതുതായി തുടങ്ങിയ ബേക്കറി സ്ഥാപനത്തിന് ഹലാല്‍ സ്റ്റിക്കര്‍ നീക്കം ചെയ്യണം എന്ന് പറഞ്ഞ് ഭീഷണിയുമായി ഹിന്ദു ഐക്യവേദി നോട്ടീസ് നല്‍കിയത്.
ഇതേത്തുടര്‍ന്ന് ബേക്കറി ഉടമ ജോണ്‍സണ്‍ ദേവസി സ്റ്റിക്കര്‍ നീക്കം ചെയ്തിരുന്നു. സംഭവത്തില്‍ നേരത്തെ ഹിന്ദു ഐക്യവേദി പാറക്കടവ് പഞ്ചായത്ത് സമിതി ഭാരവാഹികള്‍ ഉള്‍പ്പെടെ നാലു പേരെ നേരത്തെ ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഹിന്ദു ഐക്യവേദി പാറക്കടവ് പഞ്ചായത്ത് സമിതി പ്രസിഡന്റ് അരുണ്‍ അരവിന്ദ്, സെക്രട്ടറി ധനേഷ് പ്രഭാകരന്‍, പ്രവര്‍ത്തകരായ സുജയ്, ലെനിന്‍ എന്നിവരാണ് അറസ്റ്റിലായത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക