Advertisement
Kerala News
നാട് മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്; കേരളത്തെ പിന്നോട്ടുവലിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jan 04, 01:55 pm
Friday, 4th January 2019, 7:25 pm

കിളിമാനൂര്‍: നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് കേരളം മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ നിന്ന് പിന്നോട്ട് വലിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കിളിമാനൂരിലെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“കേരളത്തിന്റെ മതേതരത്വവും നവോത്ഥാനവും സംരക്ഷിക്കാനാണ് ഇടതുപക്ഷം നിലകൊള്ളുന്നത്. ഇത് തകര്‍ക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്.”

ALSO READ: മനോഹരമായി സംസാരിച്ചു, പക്ഷെ എനിക്കുള്ള മറുപടി മാത്രം തന്നില്ല; നിര്‍മല സീതാരാമനെതിരെ രാഹുല്‍ ഗാന്ധി

നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കണമെന്നാണ് കേരളത്തിലെ മഹാഭൂരിപക്ഷത്തിന്റെയും അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും തുല്യ അവകാശമാണുള്ളതെന്നാണ് സുപ്രീംകോടതി വിധി.

നാടിനെ പിറകോട്ട് വലിക്കാനുള്ള ശ്രമത്തില്‍ സംഘപരിവാറിനൊപ്പം ചേരുകയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ദേശീയ നേതൃത്വം ശബരിമല വിധിയെ സ്വാഗതം ചെയ്തപ്പോള്‍ അതിനെ തള്ളിക്കളഞ്ഞവരാണ് സംസ്ഥാന നേതാക്കളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

WATCH THIS VIDEO: