ന്യൂദല്‍ഹി: ബി.ജെ.പി കേരളത്തില്‍ ഒരു സീറ്റ് പോലും നേടാനാകാതെ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും. കേരളത്തിലെ ജനങ്ങളോടും ബി.ജെ.പി പ്രവര്‍ത്തകരോടും നന്ദിയറിയിക്കുന്നുവെന്ന് അമിത് ഷായും നരേന്ദ്ര മോദിയും പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം.
‘ബി.ജെ.പിയ്ക്ക് നല്‍കിയ പിന്തുണയ്ക്ക് കേരളത്തിലെ ജനങ്ങളോട് നന്ദി പറയുകയാണ്. സംസ്ഥാനത്ത് നില മെച്ചപ്പെടുത്തുന്നതിനായുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഒരു കുറവും വരുത്താതെ നടത്തും. കേരളത്തിലെ കാര്യകര്‍ത്താക്കളുടെ (പ്രവര്‍ത്തകര്‍) അധ്വാനത്തെ കൈയ്യടിച്ച് അഭിനന്ദിക്കുകയാണ്,’ അമിത് ഷാ പറഞ്ഞു.
ജനങ്ങളോടും പ്രവര്‍ത്തകരോടും നന്ദി പറഞ്ഞ നരേന്ദ്ര മോദി, ബി.ജെ.പി പ്രവര്‍ത്തകര്‍ തുടര്‍ന്നും കേരളത്തിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു. കൊവിഡ് 19നെതിരെയുള്ള പോരാട്ടത്തില്‍ നമ്മള്‍ ഇനിയും ഒന്നിച്ചു മുന്നേറുമെന്നായിരുന്നു പിണറായി വിജയനെ അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞത്.
കേരളത്തിലെ ആകെയുള്ള 140 മണ്ഡലങ്ങളില്‍ 99 സീറ്റുകളും വിജയിച്ചാണ് എല്‍.ഡി.എഫ് തുടര്‍ഭരണം നേടിയത്. ബാക്കിയുള്ള 41 സീറ്റിലും യു.ഡി.എഫ് മുന്നേറ്റം നടത്തിയപ്പോള്‍ ഒരു സീറ്റ് പോലും നേടാന്‍ ബി.ജെ.പിയ്ക്കായില്ല.
I thank the people of Kerala for their support towards the BJP. Under the leadership of PM @narendramodi Ji, we will leave no stone unturned to work for the betterment of the state. I applaud the efforts of our @BJP4Keralam karyakartas.
നേമത്തെ ഒ.രാജഗോപാലിന്റെ സിറ്റിംഗ് സീറ്റില്‍ കുമ്മനം രാജശേഖരന്‍ പരാജയപ്പെട്ടു. 5750 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായ വി. ശിവന്‍കുട്ടി ഇവിടെ വിജയിച്ചത്. പാലക്കാട് ഇ. ശ്രീധരനും തൃശൂരില്‍ സുരേഷ് ഗോപിയും മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനും പല ഘട്ടങ്ങളില്‍ ലീഡുയര്‍ത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.
I would like to congratulate Shri @vijayanpinarayi and the LDF for winning the Kerala Assembly elections. We will continue working together on a wide range of subjects and to ensure India mitigates the COVID-19 global pandemic.