പാലക്കാട്: തൃത്താല മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി രാജേഷ് വിജയമുറപ്പിച്ചതോടെ പരാജയം സമ്മതിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.ടി. ബല്‍റാം. തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നുവെന്നും പുതിയ കേരള സര്‍ക്കാരിന് ആശംസകളെന്നും ബല്‍റാം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു. പുതിയ കേരള സര്‍ക്കാരിന് ആശംസകള്‍’, ബല്‍റാം ഫേസ്ബുക്കിലെഴുതി.
അതേസമയം കേരളത്തില്‍ വീണ്ടും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന രീതിയിലാണ് ഇപ്പോള്‍ പുറത്തുവരുന്ന തെരഞ്ഞെടുപ്പ് ഫലസൂചനകള്‍. ആകെയുള്ള 140 മണ്ഡലങ്ങളില്‍ 97 സീറ്റുകളില്‍ എല്‍.ഡി.എഫാണ് മുന്നിട്ടുനില്‍ക്കുന്നത്.