കോട്ടയം: പിറവത്ത് ഉപതെരഞ്ഞെടുപ്പിന് മുമ്പ് ജേക്കബ് ഗ്രൂപ്പിന് മന്ത്രിസ്ഥാനം ലഭിക്കണമെന്ന് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പറഞ്ഞു. ഈ നിലപാട് നവംബര്‍ ഒമ്പതിന് ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഘടകക്ഷികള്‍ക്കും ഈ നിലപാടിനോട് യോജിപ്പാണ്. എന്നാല്‍ ഇക്കാര്യത്തില്‍ യു.ഡി.എഫ് തീരുമാനം പാര്‍ട്ടി അംഗീകരിക്കും. പിറവം ഉപതെരഞ്ഞെടുപ്പ് യു.ഡി.എഫ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. സംസ്ഥാന പ്രവര്‍ത്തകസമിതി യോഗത്തിന് ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലയനം പാര്‍ട്ടിയുടെ അജണ്ഡയിലില്ലെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
Malayalam News