കൊല്ലം: കേരള കോണ്‍ഗ്രസ് ബി പിളര്‍പ്പിലേക്ക്.പാര്‍ട്ടിയിലെ നിലവിലെ പത്ത് ജില്ലാ പ്രസിഡന്റുമാര്‍ ഉള്‍പ്പടെ ഒരു വിഭാഗം പാര്‍ട്ടിയില്‍ നിന്ന് വിടുകയും യു.ഡി.എഫിലേക്ക് ചേക്കേറുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.
കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയോട് ഉള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന. നിലവില്‍ പാര്‍ട്ടി ചെയര്‍മാന്‍ ആയ ആര്‍.ബാലകൃഷ്ണപിള്ള ശാരീരിക അവശതകള്‍ മൂലം വിശ്രമത്തിലാണ്.
ഗണേഷ് കുമാറാണ് പാര്‍ട്ടിയെ നിലവില്‍ നിയന്ത്രിക്കുന്നതെന്നും എം.എല്‍.എയുടെ വിശ്വസ്തര്‍ക്കു മാത്രമാണ് നിലവില്‍ പാര്‍ട്ടിയില്‍ പരിഗണന ലഭിക്കുന്നതെന്നുമാണ് പാര്‍ട്ടി വിടുന്ന പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന പരാതി.
എറ്റവും അവസാനം പി.എസ്.സി ബോര്‍ഡിലേക്കുള്ള അംഗത്തിന്റെ നിയമനം സംബന്ധിച്ച് ജില്ലാ പ്രസിഡന്റുമാരുടെയും സംസ്ഥാന ഭാരവാഹികളുടെയും യോഗം ചേര്‍ന്നിരുന്നെങ്കിലും ഈ യോഗത്തില്‍ ചര്‍ച്ച നടത്താതെ തന്നെ നിയമനം നടത്തിയെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
കോട്ടയം ജില്ലാ പ്രസിഡന്റ് മരിച്ചതിനെ തുടര്‍ന്ന് പുതിയ പ്രസിഡന്റിനെ നിയമിച്ചിട്ടില്ല. ബാക്കിയുള്ള പതിമൂന്ന് ജില്ലകളില്‍ കൊല്ലം, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകള്‍ ഒഴികെയുള്ള 10 ജില്ലകളിലെ പ്രസിഡന്റുമാരും സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെടെയാണ് പാര്‍ട്ടി വിടുമെന്നാണ് ഒരു വിഭാഗം അവകാശപ്പെടുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക