സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതയായ നടിമാരില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. ബാലതാരമായി സിനിമയില്‍ എത്തിയ കീര്‍ത്തി, നടി മേനകയുടെയും നിര്‍മാതാവായ സുരേഷിന്റെയും മകളാണ്. മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ ചിത്രമായ ഗീതാഞ്ജലിയിലാണ് കീര്‍ത്തി ആദ്യമായി നായികയായി എത്തുന്നത്.
പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി മികച്ച സിനിമകളില്‍ അഭിനയിക്കാന്‍ നടിക്ക് സാധിച്ചിരുന്നു. ഈയിടെ ഒരു ബോളിവുഡ് സിനിമയിലും കീര്‍ത്തി അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്നോടൊപ്പം അഭിനയിച്ച നടന്മാരെ കുറിച്ച് പറയുകയാണ് കീര്‍ത്തി സുരേഷ്.
നടന്മാരായ സൂര്യ, ശിവകാര്‍ത്തികേയന്‍, സൂരി എന്നിവരെ കുറിച്ചാണ് നടി സംസാരിച്ചത്. സൂര്യ അധികം സംസാരിക്കില്ലെന്നും അദ്ദേഹം വളരെ ശാന്തനാണെന്നുമാണ് കീര്‍ത്തി പറയുന്നത്. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കീര്‍ത്തി സുരേഷ്.
ശിവകാര്‍ത്തികേയനും സൂരിയും ഒരുപോലെയാണെന്നും ഇരുവരും ചിരിയുടെ മത്താപ്പൂക്കളാണെന്നും നടി പറഞ്ഞു. ഇരുവരും എപ്പോഴും തമാശ പറഞ്ഞുകൊണ്ടേയിരിക്കുമെന്നും കീര്‍ത്തി കൂട്ടിച്ചേര്‍ത്തു. ശിവകാര്‍ത്തികേയന്‍ കോമഡിയും ഹീറോയിസവും ഒരുപോലെ ചെയ്യാന്‍ കഴിവുള്ള നടനാണെന്നും കീര്‍ത്തി സുരേഷ് അഭിമുഖത്തില്‍ പറയുന്നു.
‘സൂര്യ സാറിന്റെ കൂടെ അഭിനയിക്കാന്‍ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. സൂര്യ സാര്‍ അധികം സംസാരിക്കില്ല. അദ്ദേഹത്തെ കുറിച്ച് പറഞ്ഞാല്‍, അദ്ദേഹം എപ്പോഴും ശാന്തനാണ്. പിന്നെ ശിവകാര്‍ത്തികേയന്‍, സൂരി. അവരുടെ കൂടെയും ഒരുപാട് സിനിമകളില്‍ വര്‍ക്ക് ചെയ്യാന്‍ സാധിച്ചിരുന്നു.
ശിവകാര്‍ത്തികേയനും സൂരിയും ഒരുപോലെയാണ്. രണ്ടുപേരും ചിരിയുടെ മത്താപ്പുക്കളാണെന്ന് വേണം പറയാന്‍. ഇരുവരും എപ്പോഴും തമാശ പറഞ്ഞുകൊണ്ടേയിരിക്കും. കോമഡിയും ഹീറോയിസവും, രണ്ടും ഒരുപോലെ ചെയ്യാന്‍ കഴിവുള്ള ആളാണ് ശിവകാര്‍ത്തികേയന്‍,’ കീര്‍ത്തി സുരേഷ്.
Content Highlight: Keerthy Suresh Talks About Shiva Karthikeyan