Malayalam Cinema
മോഹന്‍ലാലിന്റെ കുഞ്ഞാലി മരക്കാരില്‍ കീര്‍ത്തി സുരേഷും തമിഴ് നടന്‍ അര്‍ജുനും പ്രധാനവേഷത്തില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2018 Sep 22, 05:36 am
Saturday, 22nd September 2018, 11:06 am

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷും അഭിനേയിച്ചെക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉടനെയുണ്ടാകുമെന്നാണ് സംവിധായകന്‍ പ്രിയദര്‍ശന്‍ പറയുന്നത്.

ചിത്രത്തില്‍ തമിഴ് താരം അര്‍ജുനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് സൂചന. നേരത്തെ മമ്മൂട്ടി ചിത്രമായ വന്ദേമാതരത്തില്‍ അഭിനയിച്ചിട്ടുള്ള അര്‍ജുന്‍ ആദ്യമായാണ് മോഹന്‍ലാലിനൊപ്പം എത്തുന്നത്. മോഹന്‍ലാല്‍ കുഞ്ഞാലിമരക്കാര്‍ നാലാമന്റെ വേഷത്തിലെത്തുമ്പോള്‍ പ്രണവ് മോഹന്‍ലാല്‍ ഈ കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിക്കുമെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.

Also Read നിര്‍മാതാവാണെന്ന കാര്യം എപ്പോഴും മറക്കും; ഓം ശാന്തി ഓശാനയിലെ അതേ സ്വഭാവമാണ് നസ്രിയയ്ക്ക്: ഐശ്വര്യ ലക്ഷ്മി

ചിത്രത്തില്‍ മധു, നെടുമുടി വേണു, രണ്‍ജി പണിക്കര്‍, സിദ്ധിഖ് ബോളിവുഡ് താരം സുനില്‍ ഷെട്ടി, തമിഴ് താരം പ്രഭു തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. ആശിര്‍വാദ് സിനിമാസും കോണ്‍ഫിഡന്റ് ഗ്രൂപ്പും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രം നൂറു കോടി മുതല്‍ മുടക്കിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബരില്‍ ആരംഭിക്കും.

സാബു സിറിലാണ് കലാസംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിനായുള്ള കൂറ്റന്‍ സെറ്റുകള്‍ ഹൈദരാബാദില്‍ ഒരുങ്ങികൊണ്ടിരിക്കുകയാണ്. നേരത്തെ ചരിത്രവും ഇമാജിനേഷനും കൂടികലര്‍ന്നതായിരിക്കും ചിത്രമെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.