Heavy Rain
കവളപ്പാറയില്‍നിന്ന് രണ്ട് മൃതദേഹം കൂടി കണ്ടെത്തി; തെരച്ചില്‍ ജി.പി.ആര്‍ സംവിധാനം ഉപയോഗിച്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Aug 18, 07:49 am
Sunday, 18th August 2019, 1:19 pm

കവളപ്പാറ: മലപ്പുറം കവളപ്പാറയില്‍നിന്ന് രണ്ട് മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറയില്‍ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 42 ആയി. സ്ഥലത്ത് ജി.പി.ആര്‍ സംവിധാനം ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്.

ദുരന്തത്തിന്റെ പത്താം ദിവസമാണ് ഇന്ന്. സന്നദ്ധ സംഘടനകളുടെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തിലാണ് തെരച്ചില്‍.

ജി.പി.ആര്‍ ഉപയോഗിച്ചുള്ള തെരച്ചിലിന് ഇന്ന് രാവിലെ ഹൈദരാബാദ് നാഷനല്‍ ജിയോഫിസിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള വിദഗ്ധ സംഘം പ്രദേശത്തെത്തി. ആനന്ദ് കെ പാണ്ഡെയുടെ നേതൃത്വത്തില്‍ രണ്ട് ശാസ്ത്രജ്ഞന്‍മാരും ഒരു ടെക്നിക്കല്‍ അസിസ്റ്റന്റും മൂന്ന് ഗവേഷകരും ഉള്‍പ്പെട്ടതാണ് സംഘം.

മണ്ണിനടിയില്‍ കുടുങ്ങിയ ഉറ്റവര്‍ക്കായി കാത്തിരിക്കുന്നവരുടെ പ്രതീക്ഷ ജിപിആറിലാണ്. പ്രദേശത്ത് ചെളിയും വെള്ളവും നിറഞ്ഞത് തെരച്ചിലിന് തടസ്സമാകുന്നുണ്ട്.