ശ്രീനഗര്‍: നാലുമാസം പിന്നിട്ട ഇന്റര്‍നെറ്റ് വിലക്കിനെ പിന്നാലെ കശ്മീര്‍ ജനതയുടെ വാട്‌സ് ആപ്പ് അക്കൗണ്ടുകള്‍ പ്രവര്‍ത്തനരഹിതമാവുകയും ഗ്രൂപ്പുകളില്‍ നിന്നും പുറത്തു പോവുകയും ചെയ്തു. ബി.ബി.സിയുടെ റിപ്പോര്‍ട്ട് പ്രകാരം വിഷയം ഗൗരവമായെടുത്തിട്ടുണ്ടെന്നാണ് വാട്‌സ് ആപ്പ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
സാധാരണ ഗതിയില്‍ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ 120 ദിവസം പ്രവര്‍ത്തന രഹിതമായാല്‍ അക്കൗണ്ട് എക്‌സ്‌പൈര്‍ഡ് ആവുകയും എല്ലാ ഗ്രൂപ്പുകളില്‍ നിന്നും പുറത്താകുകയും ചെയ്യും. പിന്നീട് വീണ്ടും അക്കൗണ്ടുകള്‍ ഗ്രൂപ്പുകളിലേക്ക് ആഡ് ചെയ്യേണ്ടി വരും. ആഗസ്റ്റു മുതല്‍ മേഖലയില്‍ ഇന്റര്‍നെറ്റ് വിലക്കേര്‍പ്പെടുത്തിയതനിലാണ് ഇവിടെ ഇത്തരത്തില്‍ സംഭവിച്ചിരിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നേരത്തെ, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കണമെന്ന് ജമ്മു കശ്മീര്‍ ഭരണകൂടത്തോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.