ബെംഗളൂരു: മുന്‍ കേന്ദ്രമന്ത്രി ബസനഗൗഡ പാട്ടീല്‍ യത്‌നാലിനെ കര്‍ണാടക ബി.ജെ.പിയില്‍ നിന്നും പുറത്താക്കി. അച്ചടക്ക ലംഘനമാരോപിച്ചാണ് ആറ് വര്‍ഷത്തേക്ക് കര്‍ണാടക ബി.ജെ.പിയില്‍ നിന്നും പുറത്താക്കിയത്.
പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലും പങ്കെടുക്കരുതെന്നടക്കമുള്ള നിര്‍ദേശങ്ങളാണ് ബസനഗൗഡയോട് ബി.ജെ.പി കേന്ദ്ര അച്ചടക്ക സമിതി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.
ഫെബ്രുവരി 10ന് യത്‌നാലിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നതായും അദ്ദേഹത്തിന്റെ പ്രതികരണം പരിശോധിച്ചതിന് പിന്നാലെ പാര്‍ട്ടി അച്ചടക്കം പാലിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടും നിരന്തരമായി ഇക്കാര്യം അവഗണിച്ചതിനെ തുടര്‍ന്നാണ് പുറത്താക്കലെന്നാണ് കമ്മറ്റി അറിയിച്ചു.
അതേസമയം പാര്‍ട്ടിയിലെ കുടുംബവാഴ്ച രാഷ്ട്രീയവും അഴിമതിയും ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് തനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതെന്നാണ് യത്‌നാലിന്റെ പ്രതികരണം. പരിഷ്‌ക്കരണങ്ങള്‍ക്ക് വേണ്ടി വാദിക്കുകയും സ്വേച്ഛാധിപത്യത്ത എതിര്‍ത്തതിനുമാണ് തന്നെ ശിക്ഷിച്ചതെന്നും നേതാവ് പറഞ്ഞു.
ചില നിക്ഷിപ്ത താത്പര്യക്കാര്‍ സ്വന്തം അജണ്ട നിറവേറ്റുന്നതിനായി തന്നെ പുറത്താക്കാന്‍ പദ്ധതിയിട്ടുവെന്നും വടക്കന്‍ കര്‍ണാടകയുടെ വികസനത്തിന് വേണ്ടി പ്രയത്‌നിച്ച വ്യക്തിയാണെന്നും ഇനിയും കര്‍ണാടകയിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ബി.ജെ.പി നേതാവ് അവകാശപ്പെടുന്നു.
Content Highlight: Karnataka BJP expels former Union Minister from party over disciplinary violations