Advertisement
National
എം കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jul 26, 03:31 pm
Thursday, 26th July 2018, 9:01 pm

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം കരുണാനിധിയുടെ (94) ആരോഗ്യനില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. പനിയും വാര്‍ധക്യസഹജമായ അസുഖവുമുള്ള അദ്ദേഹത്തെ കാവേരി ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘം ഗോപാലപുരത്തെ വീട്ടില്‍ ക്യാംപു ചെയ്താണ് ചികിത്സിക്കുന്നത്.

കരുണാനിധിയുടെ ആരോഗ്യം സംബന്ധിച്ച് ആശങ്കയുള്ള വാര്‍ത്തകള്‍ വന്നതോടെയാണ് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയത്.


Read Also : തെഹ്‌രീക്കെ ഇന്‍സാഫ് അധികാരത്തിലേക്ക്: ജിന്നയുടെ സ്വപ്നം സാക്ഷാത്കരിക്കുമെന്ന് ഇമ്രാന്‍ ഖാന്‍


 

വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കരുണാനിധിയെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ വൈകുന്നേരത്തോടെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇന്നലെ വര്‍ക്കിങ്ങ് പ്രസിഡന്റ് എം.കെ.സ്റ്റാലിന്‍ അറിയിച്ചിരുന്നു.