Entertainment news
പൃഥ്വിരാജ് എന്ന പേര് മാറ്റണം; അക്ഷയ് കുമാര്‍ ചിത്രത്തിനെതിരെ ഭീഷണിയുമായി കര്‍ണിസേന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 May 30, 07:48 am
Sunday, 30th May 2021, 1:18 pm

മുംബൈ: ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ പുതിയ ചിത്രം പൃഥ്വിരാജിന്റെ പേര് മാറ്റണമെന്ന് കര്‍ണിസേന. ചിത്രത്തിന്റെ പേര് വെറും പൃഥ്വിരാജ് എന്ന് തീരുമാനിച്ചത് പൃഥ്വിരാജ് ചൗഹാനെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് കര്‍ണിസേന പറയുന്നത്.

‘മഹാനായ പൃഥ്വിരാജ് ചൗഹാനെ കുറിച്ചുള്ള സിനിമയുടെ പേര് എങ്ങനെ വെറും പൃഥ്വിരാജ് ആകും? സിനിമയുടെ പേര് പൃഥ്വിരാജ് ചൗഹാന്‍ എന്ന് തന്നെയാക്കണം’- കര്‍ണിസേന യുവജന വിഭാഗം പ്രസിഡന്റ് സുര്‍ജിത് സിങ്ങ് റാധോഡ് പറഞ്ഞു.

സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് കര്‍ണിസേനയെ കാണിക്കണമെന്നും ആവശ്യമുന്നയിച്ചു. സമ്മതിച്ചില്ലെങ്കില്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്നും പത്മാവത് എന്ന സിനിമയുടെ അവസ്ഥയുണ്ടാകുമെന്നുമാണ് ഭീഷണി.

കര്‍ണിസേനയുടെ പ്രതിഷേധം കാരണം പത്മാവതിയുടെ പ്രദര്‍ശനം മാറ്റിവെയ്‌ക്കേണ്ട അവസ്ഥ വന്നിരുന്നു. ചിത്രത്തിന്റെ പേരും ചില ഭാഗങ്ങളും മാറ്റിയ ശേഷം മാത്രമാണ് പ്രദര്‍ശനം അനുവദിച്ചത്.

ഡോ. ചന്ദ്ര പ്രകാശ് ത്രിവേദിയാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്നത്. യഷ് രാജ് ഫിലിംസാണ് നിര്‍മാണം. മുന്‍ മിസ് വേള്‍ഡ് മാനുഷി ചില്ലറാണ് നായിക. പൃഥ്വിരാജ് ചൗഹാന്റെ ഭാര്യ സംയുക്തയായാണ് മാനുഷി എത്തുക. നവംബര്‍ 5നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

Content Highlights: Karni Sena Now Has a Problem With Akshay Kumar’s ‘Prithviraj’