national news
കണ്ണൂര്‍-യശ്വന്ത്പൂര്‍ എക്സ്പ്രസ് പാളം തെറ്റി; അപകടം പാറക്കല്ലില്‍ ഇടിച്ചെന്ന് നിഗമനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Nov 12, 02:27 am
Friday, 12th November 2021, 7:57 am

ധര്‍മപുരി: കണ്ണൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട കണ്ണൂര്‍-യശ്വന്ത്പൂര്‍ സ്പെഷ്യല്‍ എക്സ്പ്രസ് (07390) പാളം തെറ്റി.

തമിഴ്നാട് ധര്‍മപുരിക്ക് സമീപമാണ് അപകടം. അഞ്ച് ബോഗികളാണ് പാളം തെറ്റിയത്.

വ്യാഴാഴ്ച വൈകീട്ടാണ് കണ്ണൂര്‍-യശ്വന്ത്പൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് കണ്ണൂരില്‍ നിന്ന് പുറപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെ 3.45ഓടെയാണ് പാളം തെറ്റിയത്. സേലം – ബെംഗളൂരു റൂട്ടിലെ മുത്തംപട്ടി – ശിവദി സ്റ്റേറഷനുകള്‍ക്കിടയിലാണ് അപകടം സംഭവിച്ചത്.

ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെ എഞ്ചിന് സമീപത്തെ എ.സി ബോഗിയുടെ ചവിട്ടുപടിയില്‍ പാറക്കല്ല് വന്നിടിച്ചതാണ് അപകടത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ആര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ല. എ.സി ബോഗിയിലെ ഗ്ലാസുകളും ചവിട്ടുപടികളും തകര്‍ന്നു. സീറ്റുകള്‍ ഇളകി മാറുകയും ചെയ്തിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Kannur-Yesvantpur Express derails