മുംബൈ: തനിക്കെതിരായ ലഹരി ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പൊലീസിനോട് പൂര്‍ണമായും സഹകരിക്കുമെന്ന് കങ്കണ റണൗട്ട്. കങ്കണ ലഹരി ഉപയോഗിച്ചുവെന്ന് തെളിയിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ മുംബൈ പൊലീസ് അന്വേഷിക്കണമെന്ന മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിന്റെ പ്രസ്താവനയ്ക്ക് ശേഷമാണ് നടിയുടെ പ്രതികരണം.
തനിക്ക് മയക്ക് മരുന്ന് മാഫിയയുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ മുംബൈയില്‍ നിന്നും എന്നെന്നേക്കുമായി പോവാന്‍ തയ്യാറാണെന്നും കങ്കണ പറഞ്ഞു.
‘മുംബൈ പൊലീസിനോടും ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. എന്റെ ലഹരി പരിശോധന നടത്തൂ. എന്റെ ഫോണ്‍ റെക്കോര്‍ഡുകള്‍ അന്വേഷിക്കൂ. ലഹരി മാഫിയയുമായി എന്തെങ്കിലും ബന്ധം കണ്ടെത്തിയാല്‍ ഞാന്‍ എന്റെ തെറ്റ് മനസിലാക്കി എന്നെന്നേക്കുമായി മുംബൈ വിട്ട് കൊള്ളാം,’ കങ്കണ പറഞ്ഞു.
പാര്‍ലമെന്റ് വര്‍ഷകാല സെഷനില്‍ ശിവസേന എം.എല്‍.എ സുനില്‍ പ്രഭുവിന്റെയും പ്രതാപ് സര്‍നായികിന്റെയും ആവശ്യ പ്രകാരമാണ് കങ്കണയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് അനില്‍ ദേശ് മുഖ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
‘കങ്കണയുമായുടെ കാമുകനെന്ന് പറയുന്ന നടന്‍ ആദിത്യന്‍ സുമനെ മയക്ക് മരുന്ന് ഉപയോഗിക്കാന്‍ കങ്കണ നിര്‍ബന്ധിച്ചുവെന്ന് അദ്ദേഹം ഒരു മീഡിയയ്ക്ക് നല്‍കിയ റിപ്പോര്‍ട്ട് അന്വേഷിക്കണമെന്ന് ഞാന്‍ മുംബൈ പൊലീസിനോട് പറഞ്ഞു. അന്വേഷിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചത് എം.എല്‍.എ സുനില്‍ പ്രഭുവും പ്രതാപ് സര്‍നായിക്കുമായിരുന്നു,’ അദ്ദേഹം പറഞ്ഞു.
മുംബൈ നഗരത്തെ പാക് അധീന കശ്മീരുമായി താരതമ്യം ചെയ്ത് കങ്കണ രംഗത്തെത്തിയതിന് പിന്നാലെയാണ് ശിവസേനയും നടിയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായത്. മുംബൈ ജീവിക്കാന്‍ സുരക്ഷിതമല്ലാത്ത നഗരമാണെന്നാണ് അവര്‍ പറഞ്ഞത്.
കങ്കണയുടെ വിവാദ പരാമര്‍ശത്തിന് മറുപടിയുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തിയിരുന്നു. തലയ്ക്ക് സ്ഥിരതയില്ലാത്ത ‘മെന്റല്‍ കേസാണ്’ കങ്കണയെന്നാണ് സഞ്ജയ് പറഞ്ഞത്. എന്നാല്‍ ഞാന്‍ സെപ്റ്റംബര്‍ 9 ന് മുബൈയില്‍ എത്തുമെന്നും ആദ്യം കാണുന്നത് സഞ്ജയ് റാവത്തിനെയായിരിക്കുമെന്നുമാണ് കങ്കണ മറുപടി നല്‍കിയത്.
കങ്കണ മുംബൈയില്‍ തിരിച്ചെത്തിയാല്‍ ശിവസേനയുടെ വനിതാ നേതാക്കള്‍ നടിയുടെ മുഖത്തടിക്കുമെന്നും ഇതിന്റെ പേരില്‍ ജയില്‍ പോവാനും തനിക്ക് മടിയില്ലെന്ന് ശിവസേനാ എം.എല്‍.എ പ്രതാപ് സര്‍നായികും പറഞ്ഞിരുന്നു. മുംബൈയില്‍ ജീവിക്കാന്‍ കങ്കണ റണൗത്തിന് യാതൊരു അവകാശവുമില്ലെന്നാണ് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞത്.
ശിവസേന നേതാവ് സഞ്ജയ് റാവത്തും കങ്കണയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. തലയ്ക്ക് സ്ഥിരതയില്ലാത്ത ‘മെന്റല്‍ കേസാണ്’ കങ്കണയെന്നാണ് സഞ്ജയ് പറഞ്ഞത്. എന്നാല്‍ ഞാന്‍ സെപ്റ്റംബര്‍ 9 ന് മുബൈയില്‍ എത്തുമെന്നും ആദ്യം കാണുന്നത് സഞ്ജയ് റാവത്തിനെയായിരിക്കുമെന്നുമാണ് കങ്കണ മറുപടി നല്‍കിയത്.
അതേസമയം സെപ്റ്റംബര്‍ ഒമ്പതിന് മുംബൈയിലെത്തുന്ന കങ്കണയ്ക്ക് കേന്ദ്രം സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് കങ്കണയ്ക്ക് ഏര്‍പ്പെടുത്തുന്നത്. ഒരു സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥന്‍, കമാന്‍ഡോകള്‍, ഉള്‍പ്പെടെ 11 പൊലീസുകാര്‍ കങ്കണയുടെ സുരക്ഷയ്ക്കുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക