Advertisement
national news
മന്ത്രിയെ കണ്ടത് മണ്ഡലത്തിലെ ജനകീയ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍; കനയ്യകുമാര്‍ ജെ.ഡി.യുവിലേക്കെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് സി.പി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Feb 16, 12:25 pm
Tuesday, 16th February 2021, 5:55 pm

പാട്‌ന: കനയ്യ കുമാര്‍ ജെ.ഡി.യുവിലേക്കെന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ്. ബീഹാര്‍ മന്ത്രി അശോക് ചൗധരിയെ കനയ്യ സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹം ജെ.ഡി.യുവിലേക്കെന്ന തരത്തില്‍ വാര്‍ത്ത വന്നിരുന്നത്.

എന്നാല്‍ കനയ്യ മന്ത്രിയെ കണ്ടത് സി.പി.ഐ എം.എല്‍.എ സുര്യകാന്ത് പാസ്വാനൊപ്പമാണെന്നും സി.പി.ഐ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. കനയ്യയുടെ മണ്ഡലത്തിലെ ജനകീയ പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായിട്ടായിരുന്നു കൂടിക്കാഴ്ച.

പാര്‍ട്ടിയേയും കനയ്യ കുമാറിനെയും അപകീര്‍ത്തിപ്പെടുത്തുന്നതിനായി വാര്‍ത്തകള്‍ വളച്ചൊടിക്കുന്നതിനെ ശക്തമായി അപലപിക്കുന്നതായി പ്രസ്താവനയില്‍ പറയുന്നു.


നേരത്തെ ദേശീയ മാധ്യമങ്ങളടക്കം മുഹമ്മദ് മൂഹ്സിന്‍ ജെ.ഡി.യുവില്‍ ചേര്‍ന്ന് എന്‍.ഡി.എയുടെ ഭാഗമാവുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

മന്ത്രിയുടെ വസതിയില്‍ ആയിരുന്നു കൂടിക്കാഴ്ച. ഇതോടെ കനയ്യ സി.പി.ഐ. വിട്ട് ജെ.ഡി.യു.വില്‍ ചേരുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നത്.

കനയ്യ നിലവില്‍ സി.പി.ഐ. കേന്ദ്രനിര്‍വാഹക കൗണ്‍സില്‍ അംഗമാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kanhaiya Kumar Joining JDY NDA CPI