സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കങ്കുവയുടെ ഗ്ലിമ്പ്‌സ് കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. വമ്പന്‍ വരവേല്‍പ്പ് ലഭിച്ച ഗ്ലിമ്പ്‌സിനെ കുറിച്ചും ടീസറില്‍ എല്ലാ ഭാഷകളും ഉള്‍പ്പടുത്തി റിലീസ് ചെയ്യാന്‍ ഉണ്ടായ സാഹചര്യതത്തെ പറ്റിയും സംസാരിക്കുകയാണ് കങ്കുവയുടെ നിര്‍മാതാവായ ധനംജയന്‍.
ടീസറില്‍ എല്ലാ ഭാഷയും ഉള്‍പ്പെടുത്താനുള്ള പ്രചോദനം ദുല്‍ഖര്‍ സല്‍മാന്റെ കിംഗ് ഓഫ് കൊത്തയുടെ ടീസര്‍ കണ്ടിട്ട് ആണെന്നും അത്തരത്തിലുള്ള മാര്‍ക്കറ്റിങ് കൂടുതല്‍ ആളുകളിലേക്ക് സിനിമ എത്തിക്കാന്‍ സഹായിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
‘കങ്കുവയുടെ മോഷന്‍ പോസ്റ്റര്‍ ഇറങ്ങിയപ്പോള്‍ പല ഭാഷകള്‍ക്കും പ്രാധ്യാനം കുറഞ്ഞു പോയതായി പലരും പരാതി പറഞ്ഞിരുന്നു. അത് പരിഹരിക്കാന്‍ വേണ്ടിയാണ് കിംഗ് ഓഫ് കൊത്തയുടെ ടീസറില്‍ ചെയ്ത പോലെ ഒരു ഗ്ലിമ്പ്‌സില്‍ തന്നെ എല്ലാ ഭാഷയും ഉള്‍പ്പെടുത്തി റിലീസ് ചെയ്തത്. സൂര്യ സാറിന്റെ ഒരു ആരാധകനാണ് ഇങ്ങനെ ചെയ്താല്‍ നന്നാവും എന്ന് മെസ്സേജ് അയച്ചത്,’ ധനംജയന്‍ പറയുന്നു.
അതേസമയം 2024ന്റെ തുടക്കത്തിലാവും കങ്കുവ റിലീസ് ചെയ്യുക. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്ററിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. വാള്‍ പിടിച്ചിരിക്കുന്ന ബലിഷ്ഠമായ കൈകളില്‍ വടുക്കള്‍ (scar) നിറഞ്ഞിരിക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. ‘ഓരോ മുറിവിനും ഓരോ കഥ, രാജാവ് വരുന്നു’ എന്നായിരുന്നു പോസ്റ്റര്‍ പങ്കുവെച്ച് ചിത്രത്തിന്റെ നിര്‍മാതാക്കളായ സ്റ്റുഡിയോ ഗ്രീന്‍ കുറിച്ചിരുന്നത്. സൂര്യ ആരാധകരും സിനിമ പ്രേമികളും ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ.
വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങി പത്ത് ഭാഷകളിലും മൊഴിമാറ്റം ചെയ്താണ് റിലീസ് ചെയ്യുക.
ഹിസ്റ്റോറിക്കല്‍ ഫിക്ഷനായൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിരുത്തെ ശിവയാണ്. രജനികാന്ത് നായകനായ അണ്ണാത്തെയ്ക്കു ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
3D യിലാണ് ചിത്രം ഒരുങ്ങുന്നത്. യു.വി. ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ആമസോണ്‍ പ്രൈമാണ് ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‌സ് നേടിയിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.
രജനീകാന്ത് നായകനായ അണ്ണാത്തെയ്ക്കു ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് കങ്കുവ.