ഓസ്‌ട്രേലിയ-ന്യൂസിലാന്‍ഡ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരം നടന്നുകൊണ്ടിരിക്കുകയാണ്.
ആദ്യദിവസം കളി അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ 124 റണ്‍സിന് നാല് വിക്കറ്റുകള്‍ എന്ന നിലയിലാണ്. ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത കിവീസ് 162 റണ്‍സിന് പുറത്താവുകയായിരുന്നു.
Stumps on Day 1 at Hagley Oval 🏏 Matt Henry (3-39) leads with the ball in the third session. Head to https://t.co/3YsfR1YBHU or the NZC App for the full scorecard 📲 #NZvAUS pic.twitter.com/GHBvyeFUwg
— BLACKCAPS (@BLACKCAPS) March 8, 2024
മത്സരത്തില്‍ ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ പുതിയ ഒരു നാഴികക്കല്ല് സ്വന്തമാക്കി. മത്സരത്തില്‍ 37 പന്തില്‍ 17 റണ്‍സ് നേടി കൊണ്ടായിരുന്നു വില്യംസന്‍ പുറത്തായത്. രണ്ട് ഫോറുകള്‍ ആണ് കിവീസ് നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്.
മത്സരത്തിന്റെ 32 ഓവറില്‍ ന്യൂസിലാന്‍ഡ് സ്‌കോര്‍ 84 നില്‍ക്കെയാണ് കെയ്ന്‍ പുറത്തായത്. ജോഷ് ഹേസല്‍വുഡിന്റെ പന്തില്‍ എല്‍. ബി. ഡബ്ലിയു ആവുകയായിരുന്നു താരം.
ഇതിനു പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് കെയ്ന്‍ വില്യംസണ്‍ സ്വന്തമാക്കിയത്. 13500 ഫസ്റ്റ് ക്ലാസ്സ് റണ്‍സ് എന്ന പുതിയ നാഴികക്കല്ലിലേക്കാണ് വില്യംസണ്‍ കാലെടുത്തുവെച്ചത്.
ടെസ്റ്റ് ക്രിക്കറ്റില്‍ 99 മത്സരങ്ങളില്‍ നിന്നും 8675 റണ്‍സും ഏകദിനത്തില്‍ 165 മത്സരങ്ങളില്‍ നിന്നും 6810 റണ്‍സുമാണ് ന്യൂസിലാന്‍ഡ് നായകന്‍ സ്വന്തമാക്കിയത്. ടി-20യില്‍ 89 മത്സരങ്ങളില്‍ നിന്നും 2547 റണ്‍സുമാണ് വില്യംസണ്‍ നേടിയത്.
ഓസീസ് ബൗളിങ്ങില്‍ ജോഷ് ഹേസല്‍ വുഡ് അഞ്ച് വിക്കറ്റുകളും മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റും മികച്ച പ്രകടനം നടത്തി.
മറുപടി ബാറ്റിങ്ങില്‍ കളി അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയക്ക് നാല് വിക്കറ്റുകള്‍ നഷ്ടമായി. മൂന്ന് വിക്കറ്റുകള്‍ നേടി മാറ്റ് ഹെന്റി മികച്ച പ്രകടനം നടത്തി. ശേഷിക്കുന്ന ഒരു വിക്കറ്റ് ബെന്‍ സിയെര്‍സുമാണ് നേടിയത്.
നിലവില്‍ കളി അവസാനിക്കുമ്പോള്‍ 80 പന്തില്‍ 45 റണ്‍സുമായി മാര്‍ണസ് ലബുഷാനും എട്ടു പന്തില്‍ ഒരു റണ്‍സുമായി നഥാന്‍ ലിയോണും ആണ് ക്രീസില്‍.
Content Highlight: Kane Williamson create a new record