Daily News
എസ്.എഫ്.ഐ വേദിയില്‍ കാഞ്ച ഐലയ്യപറഞ്ഞത് അഥവാ അതാണ് കാഞ്ച ഐലയ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Jun 24, 05:31 am
Wednesday, 24th June 2015, 11:01 am

“ദൈവം എല്ലാവരെയും തുല്യരായി സൃഷ്ടിക്കുന്നിടത്താണ് ജനാധിപത്യം ആരംഭിക്കുന്നത്. എന്നാല്‍ ഹിന്ദു ദൈവം ചിലരെ തലയില്‍ നിന്നും ചിലരെ കാല്‍പ്പാദത്തില്‍ നിന്നും ഉണ്ടാക്കി. സൃഷ്ടിയില്‍ പോലും തുല്യത കാട്ടാത്ത ദൈവം എങ്ങനെ ജനാധിപത്യവാദിയാവും എന്ന് ചോദിച്ചതിനു എനിക്കെതിരെ കേസ് കൊടുത്തു!”

Kancha-Ilaiah-3arundhathi

| എഫ്.ബി. നോട്ടിഫിക്കേഷന്‍ | അരുന്ധതി നാലുകെട്ടില്‍ |

“യോഗ മാറ്റില്‍ ഇരുന്നവരൊക്കെ മേലനങ്ങാതെ കൊഴുപ്പടിഞ്ഞവര്‍ ആണ്. യോഗ ചെയ്താല്‍ വിളവ് ഉണ്ടാവുമോ? വിളവ് ഉണ്ടാക്കുന്നവന്റെ ഭക്ഷണം (ബീഫ്) നിരോധിച്ചിട്ട് ഒട്ടിയ എല്ല് കൊണ്ട് യോഗ ചെയ്യാന്‍ പറയുന്ന ഭരണകൂടം!”

-കാഞ്ച ഐലയ്യ

രണ്ടായിരത്തി രണ്ടില്‍ ഇന്ത്യ ഇന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ അപകടത്തെക്കുറിച്ച്, “നരേന്ദ്ര മോദി”യെ കുറിച്ച്, ഈ മനുഷ്യന്‍ നടത്തിയ പ്രവചനം പരിഹസിച്ചവരൊക്കെ രണ്ടായിരത്തി പതിന്നാലില്‍ നാവടക്കി നിശ്ശബ്ദരായി. എനിക്കന്നും വായിച്ച ദളിത് ചിന്തകരുടെ നിരയിലെ ഒരു പേര് മാത്രമായിരുന്നു കാഞ്ച ഐലയ്യ..

HCU (ഹൈദരാബാദ് സെണ്‍ട്രല്‍ യൂണിവേഴ്‌സിറ്റി) വില്‍ എത്തി ആദ്യത്തെ കൂടിക്കാഴ്ചയില്‍ തന്നെ എന്തുകൊണ്ട് ദളിത് രാഷ്ട്രീയത്തിന് ഈ മനുഷ്യന്‍ അവിഭാജ്യ ഘടകം ആണെന്ന് തിരിച്ചറിഞ്ഞു. പിന്നീട് ഓരോ കേള്‍വിയും ഓരോ അനുഭവമായി. കാഞ്ച ഐലയ്യ ഒരു ദളിത് ചിന്തകന്‍ മാത്രമല്ല, ദീര്‍ഘ ദര്‍ശിയായ രാഷ്ട്രീയ നിരീക്ഷകനും അതിനുമപ്പുറം ഈ കാലഘട്ടം ആവശ്യപ്പെടുന്ന നേതൃത്വം കൂടിയാണ്.

എന്നത്തേക്കാളും അദ്ദേഹത്തിന്റെ സാമീപ്യം സന്തോഷിപ്പിച്ചത് ഇന്നാണ്; SFI കാമ്പസില്‍ ആരംഭിച്ച അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിളിന്റെ ആദ്യ സെമിനാറിനായി അദ്ദേഹം വേദിയില്‍ എത്തിയപ്പോള്‍.

“Against the Politics of Academic Fascism and Saffronization: Agenda for Resistance and the way forward” എന്നതായിരുന്നു വിഷയം. പതിവുപോലെ നിര്‍ദയമായ പൊളിറ്റിക്കല്‍ സര്‍ക്കാസത്തിലൂടെ ആഴമുള്ള നിരീക്ഷണങ്ങളില്‍ ഞങ്ങളെ കുരുക്കിയിട്ടു. രസികന്‍ നിരീക്ഷണങ്ങളില്‍ ചിലതിന്റെ സ്വതന്ത്ര പരിഭാഷ ചുവടെ:

“യോഗ മാറ്റില്‍ ഇരുന്നവരൊക്കെ മേലനങ്ങാതെ കൊഴുപ്പടിഞ്ഞവര്‍ ആണ്. യോഗ ചെയ്താല്‍ വിളവ് ഉണ്ടാവുമോ? വിളവ് ഉണ്ടാക്കുന്നവന്റെ ഭക്ഷണം (ബീഫ്) നിരോധിച്ചിട്ട് ഒട്ടിയ എല്ല് കൊണ്ട് യോഗ ചെയ്യാന്‍ പറയുന്ന ഭരണകൂടം!”

ഇന്ത്യ മുഴുവന്‍ വേരുകളുള്ള എസ്.എഫ്. ഐ ആ രാഷ്ട്രീയത്തെ ഏറ്റെടുത്തത് വലിയ മുന്നേറ്റങ്ങളില്‍ ഒന്നാണെന്നും മാര്‍ക്‌സിനൊപ്പം അംബെദ്കറെയും പെരിയാറിനെയും ഫുലേയെയും പിന്തുടരാന്‍ ഇടതുപക്ഷം തയ്യാറാവണം എന്നും ഐലയ്യ പറഞ്ഞു. ജാതിയെ അഡ്രസ് ചെയ്യാന്‍ മടിച്ചുനിന്ന ഇടതുപക്ഷം അതിനു തയ്യാറാവുന്നത് ശുഭ സൂചകമാണ് എന്ന് പറഞ്ഞാണ് അദ്ദേഹം അവസാനിപ്പിച്ചത്.

Kancha-Ilaiah-2

“കൊല്ലനും ആശാരിയും പണിയെടുത്തപ്പോള്‍ ബ്രാഹ്മണന്‍ തിന്നുക മാത്രം ചെയ്തു. പ്ലേറ്റോ റിപ്പബ്ലിക് എഴുതിയപ്പോള്‍ വാത്സ്യായനന്‍ കാമസൂത്രം എഴുതി.”

“എന്റെ പോച്ചമ്മയോട് (ദളിത് ദേവത) ഏതു ഭാഷയില്‍ സംസാരിച്ചാലും മനസ്സിലാവും. ഹിന്ദു ദൈവങ്ങള്‍ക്ക് ഇംഗ്ലീഷ് പോലും അറിയില്ല, സംസ്‌കൃതത്തില്‍ അല്ലാത്ത ഒരു പ്രാര്‍ഥനയും അവര്‍ കേള്‍ക്കില്ല!”

“ദൈവം എല്ലാവരെയും തുല്യരായി സൃഷ്ടിക്കുന്നിടത്താണ് ജനാധിപത്യം ആരംഭിക്കുന്നത്. എന്നാല്‍ ഹിന്ദു ദൈവം ചിലരെ തലയില്‍ നിന്നും ചിലരെ കാല്‍പ്പാദത്തില്‍ നിന്നും ഉണ്ടാക്കി. സൃഷ്ടിയില്‍ പോലും തുല്യത കാട്ടാത്ത ദൈവം എങ്ങനെ ജനാധിപത്യവാദിയാവും എന്ന് ചോദിച്ചതിനു എനിക്കെതിരെ കേസ് കൊടുത്തു!”

നിലനില്ക്കുന്ന അറിവിനെ നിരന്തരം ചോദ്യം ചെയ്യുന്ന, അറിവിനെ പുതിയ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്ന ഇന്ത്യയിലെ ഏക ഇടം സര്‍വകലാശാലകള്‍ മാത്രമാണ്. ഈ തലച്ചോറുകള്‍ തങ്ങളുടെ നിലനില്പ്പിനു അപകടകരമാണെന്ന തിരിച്ചറിവിലാണ് കാവിയെ ക്ലാസ്സ് മുറികളില്‍ എത്തിക്കാന്‍ മോദി അധ്വാനിക്കുന്നത്.

അംബേദ്കര്‍ ജാതിക്ക് പ്രാധാന്യം കൊടുത്തു. വംശീയതയെ ആദ്യമായി തിരിച്ചറിഞ്ഞു പ്രതികരിച്ചത് പെരിയാര്‍ ആണ്. ഇവരെ ചേര്‍ത്തു വെച്ച മദ്രാസ് ഐ.ഐ.ടി APSC (അംബേദ്ക്കര്‍ പെരിയാര്‍ സ്റ്റഡി സെര്‍ക്കിള്‍) വിപ്ലവകരമായ രാഷ്ട്രീയമാണ് നടത്തിയത്.