കഴിഞ്ഞ ദിവസങ്ങളിലാണ് കീഴൂര്‍ മഹാശിവക്ഷേത്രത്തില്‍ ഉത്സവം നടന്നത്. ഉത്സവത്തോടനുബന്ധിച്ച് ഇതരമതസ്ഥയായ എം.എല്‍.എയെ ക്ഷേത്രമുറ്റത്തുകൂടി ഊട്ടുരപുരയിലേക്ക് കൊണ്ടുപോയിരുന്നു. ഇത് ആചാരലംഘനമാണെന്നാണ് ഹിന്ദു ഐക്യവേദി ആരോപിക്കുന്നത്.
കീഴൂര്‍ ദേവസ്വം ബോര്‍ഡ് ലംഘിച്ചത് മലബാര്‍ ദേവസ്വം ബോര്‍ഡ് നിശ്ചയിച്ച ആചാരമാണെന്നും അതിനാല്‍ ഭക്തജനങ്ങളോട് മാപ്പ് പറഞ്ഞ് ബോര്‍ഡ് രാജിവെക്കണമെന്നും കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ഭാരവാഹി ടി.പി. ഉപേന്ദ്രന്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി കീഴൂരിലും പരിസരത്തും പോസ്റ്ററുകള്‍ പതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ഡിസംബര്‍ പത്താം തീയതി നടന്ന കൊടിയേറ്റിന് ഉത്സവവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെയും എം.എല്‍.എയും അന്നദാനത്തിന് ക്ഷണിച്ചിരുന്നു. അന്നദാനത്തിനായുള്ള ഊട്ടുപുരയിലേക്ക് പോകുന്ന വഴി ക്ഷേത്രമുറ്റത്ത് കൂടെയാണെന്നിരിക്കെ ഇതുവഴി എം.എല്‍.എ പോയതിനെതിരെയാണ് ഹിന്ദു ഐക്യവേദി ആരോപണം ഉന്നയിക്കുന്നത്.
അതേസമയം ക്ഷേത്രം തന്ത്രിയോട് അനുമതി വാങ്ങിയതിന് ശേഷമാണ് എം.എല്‍.എയെ ക്ഷേത്രമുറ്റത്തേക്ക് പ്രവേശിപ്പിച്ചതെന്നും തന്ത്രിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതെന്നും ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ രമേശ് മാസ്റ്റര്‍ പറഞ്ഞു.
പ്രതിഷേധിക്കുന്നവരെ നേരില്‍ കണ്ടതായും തന്ത്രി അടുത്ത തവണ വരുമ്പോള്‍ പ്രതിഷേധക്കാരെ ഉള്‍പ്പെടുത്തി യോഗം വിളിക്കുമെന്നും പ്രശ്‌നം പരിഹരിക്കുമെന്നും ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു.
Content Highlight: Kanathil Jamila MLA was admitted in the temple premises; Hindu Aikyavedi with protest