മലബാറിന്റെ കല്യാണ മൊഞ്ചിൽ 'അജ്ജപ്പാമട'; കടകനിലെ അടുത്ത സോങ്
Film News
മലബാറിന്റെ കല്യാണ മൊഞ്ചിൽ 'അജ്ജപ്പാമട'; കടകനിലെ അടുത്ത സോങ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 10th February 2024, 5:27 pm

ഹക്കീം ഷാജഹാനെ നായകനാക്കി നവാഗതനായ സജിൽ മമ്പാട് കഥയും സംവിധാനവും നിർവഹിക്കുന്ന കടകനിലെ രണ്ടാമത് ഗാനം പുറത്തിറങ്ങി. ലിജോ ജോസ് പെല്ലിശ്ശേരി തന്റെ ഒഫീഷ്യൽ പേജിലൂടെ റിലീസ് ചെയ്ത ഈ ഗാനം ഹനാൻ ഷാ, സൽമാൻ എസ് വി, ബാദുഷ ബി എം, ദന റാസിക്ക് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

ഷംസുദ് എടരിക്കോട് വരികൾ ഒരുക്കിയ ​ഗാനത്തിന് ഗോപി സുന്ദറാണ് സം​ഗീതം പകർന്നിരിക്കുന്നത്. മലബാറിലെ മുസ്‌ലിം വീട്ടിലെ കല്യാണ രാത്രിയാണ് പാട്ടിൽ ചിത്രീകരിച്ചിട്ടുള്ളത്. കോൽക്കളിയും പാട്ടുമൊക്കെയായി ഒരു കല്യാണ മേളയുടെ ദൃശ്യാവിഷ്കാരമാണ് പാട്ടിലുള്ളത്.

ദുൽഖർ സൽമാൻന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ‘കടകൻ’ ഫെബ്രുവരി 23ന് തിയേറ്ററുകളിലെത്തും. ബോധിയും എസ്.കെ. മമ്പാടും ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രം ഫാമിലി എന്റർടൈനറാണ്. ഖലീലാണ് നിർമാതാവ്.

ഹരിശ്രീ അശോകന്‍, രഞ്ജിത്ത്, നിര്‍മല്‍ പാലാഴി, ബിബിന്‍ പെരുംമ്പിള്ളി, ജാഫര്‍ ഇടുക്കി, സോന ഒളിക്കല്‍, ശരത് സഭ, മണികണ്ഠന്‍ ആര്‍. ആചാരി, സിനോജ് വര്‍ഗീസ്, ഗീതി സംഗീത, ഫാഹിസ് ബിന്‍ റിഫായി, പൂജപ്പുര രാധാകൃഷ്ണന്‍, ദിനേശ് പ്രഭാകര്‍, കുളപ്പുള്ളി ലീല, പ്രതീപ് ബാലന്‍, മീനാക്ഷി രവീന്ദ്രന്‍, സൂരജ് തേലക്കാട്, ഉണ്ണിനായര്‍, വിജയ് കൃഷ്ണന്‍, തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

ഛായാഗ്രഹണം: ജസിന്‍ ജസീല്‍, ചിത്രസംയോജനം: ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: അര്‍ഷാദ് നക്കോത്ത്, സൗണ്ട് ഡിസൈന്‍: ജിക്കു, റി-റെക്കോര്‍ഡിംങ് മിക്‌സര്‍: ബിബിന്‍ ദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബിച്ചു, സെക്കന്‍ഡ് യൂണിറ്റ് ഡി.ഒ.പി: ടി. ഗോപാല്‍കൃഷ്ണ.

ആക്ഷന്‍: ഫീനിക്‌സ് പ്രബു, പിസി സ്റ്റണ്ട്, തവസി രാജ്, വസ്ത്രാലങ്കാരം: റാഫി കണ്ണാടിപറമ്പ്, മേക്കപ്പ്: സജി കാട്ടാക്കട, ഗാനങ്ങള്‍: ഷംസദ് എടരിക്കോട് എടരിക്കോട്, അതുല്‍ നറുകര, ബേബി ജീന്‍, കോറിയോഗ്രഫി: റിഷ്ദാന്‍, അനഘ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: നസീര്‍ കാരത്തൂര്‍. പ്രൊജക്റ്റ് ഡിസൈനര്‍: ബാബു നിലമ്പൂര്‍, വി.എഫ്.എക്‌സ് & ടൈറ്റില്‍ ആനിമേഷന്‍: റോ ആന്‍ഡ് ന്യൂ സ്റ്റുഡിയോസ്, സ്റ്റില്‍സ്: ഡിജിറ്റല്‍ ബ്രാന്‍ഡിംഗ് : ഫ്രൈഡേ പേഷ്യന്റ്,എസ്ബികെ ഷുഹൈബ്, പബ്ലിസിറ്റി ഡിസൈന്‍: കൃഷ്ണപ്രസാദ് കെ.വി., പി.ആര്‍.ഒ: ശബരി & വിജിത്ത് വിശ്വനാഥന്‍.

Content Highlight: Kadakan movie’s second song released