കടകനിലെ ഈ കഥാപാത്രം എനിക്ക് മുന്നേ ആലോചിച്ചത് വേറൊരു മഹാ നടനെ: ഹരിശ്രീ അശോകൻ
Film News
കടകനിലെ ഈ കഥാപാത്രം എനിക്ക് മുന്നേ ആലോചിച്ചത് വേറൊരു മഹാ നടനെ: ഹരിശ്രീ അശോകൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 7th March 2024, 10:08 pm

കടകനിൽ തന്റെ കഥാപാത്രത്തിനായി മാമുക്കോയയെ ആയിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്നതെന്ന് നടൻ ഹരിശ്രീ അശോകൻ. ആദ്യം തന്റെ അടുത്താണ് വന്നതെന്നും എന്നാൽ മലപ്പുറം സ്ലാങ് താൻ പറയുമോയെന്ന ഡിസ്കഷൻ വന്നപ്പോഴാണ് മാമുക്കോയയിലേക്ക് പോയതെന്നും അശോകൻ പറഞ്ഞു. കഥ പറഞ്ഞതിന് ശേഷമാണ് തന്നോട് മാമുക്കോയയുടെ കാര്യം പറഞ്ഞതെന്നും ഹരിശ്രീ അശോകൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

‘ഇത് ശരിക്കും മാമുക്കോയ ചെയ്യേണ്ട വേഷമാണ്. ആദ്യം ഞാനായിരുന്നു, പക്ഷെ മലപ്പുറം സ്ലാങ് ഞാൻ പറയുമോ എന്ന ഡിസ്കഷൻ വന്നപ്പോൾ മാമുക്കോയയിലേക്ക് പോയി. പിന്നെ അതിനുശേഷം തിരിച്ചു വീണ്ടും എന്നിലേക്ക് വരുന്നത്. ഇതെല്ലാം കഴിഞ്ഞിട്ട് കഥ പറഞ്ഞതിന് ശേഷമാണ് എന്നോട് പറയുന്നത് ഇത് മാമുക്കോ ചെയ്യാൻ ഉദ്ദേശിച്ചിരുന്ന കഥാപാത്രമാണെന്ന്.

ഫസ്റ്റ് ഡേ എടുക്കുന്നത് ക്ലൈമാക്സ് ആണ്. ആ പുഴയുടെ അവിടെ നിന്നിട്ട് ഞാൻ പറയുന്ന ഡയലോഗ് ആണ്. അത് ചെയ്തു കഴിഞ്ഞപ്പോൾ തന്നെ എന്നെ ഹഗ് ചെയ്തിട്ട് നന്നായിട്ടുണ്ടെന്ന് പറഞ്ഞു. മാമുക്കോയ ചെയ്യേണ്ട വേഷമായതുകൊണ്ട് എനിക്ക് നല്ല വിഷമം ആയി പോയി. ഓരോ ഷോട്ട് അഭിനയിക്കുമ്പോഴും ഞാൻ ഓക്കെയാണോ എന്ന് ഡയറക്ടറിനോടോ അസ്സോസിയേറ്റിനോടോ കൂടെയുള്ള പയ്യനോടോ ഒക്കെ ചോദിക്കും. ഇപ്പോഴും ഞാൻ ചോദിക്കാറുണ്ട്.

അത് കഴിഞ്ഞ് ഞാൻ വീണ്ടും പറയും വേറൊരു ടൈപ്പ് ചെയ്തു നോക്കട്ടെ എന്ന്. എന്നാൽ അത് മതി എന്ന് പറയും. പല കാരണങ്ങൾ കൊണ്ടായിരിക്കും അങ്ങനെ പറയുന്നത്. അതുപോലെതന്നെ ഡബ്ബ് ചെയ്യുമ്പോഴും ഞാൻ ഒരു ഡയലോഗ് പല രീതിയിൽ ഡബ്ബ് ചെയ്യാറുണ്ട്. ഇങ്ങനെ ഒന്ന് പറഞ്ഞാലോ എന്ന് ചോദിക്കും അപ്പോൾ അവർ പറയും ഇതാണ് കുറച്ചുകൂടെ ബെറ്റർ, ഇത് മതി എന്ന്.

നമ്മൾ മാത്രം വിചാരിച്ചിട്ട് കാര്യമില്ല. നമ്മൾ ചെയ്യുന്നത് അവര് കാണുമ്പോള്‍ അവരാണ് കൂടുതൽ ചർച്ച ചെയ്യുന്നത്. ലോകത്ത് ഏതൊരു നടിയും നടനും പറഞ്ഞിട്ടുള്ള കാര്യമാണ് പൂർണമായി അഭിനയിക്കാൻ പറ്റില്ല എന്ന്. കാരണം നമ്മൾ അഭിനയിച്ചതിനു ശേഷം സ്‌ക്രീനിൽ കാണുമ്പോൾ അവിടെ കുറച്ചുകൂടെ നന്നാക്കാമായിരുന്നു എന്ന് തോന്നും. അതൊരു വേൾഡ് ടോക്ക് ആണ്. ഒരിക്കലും ഒരാൾക്കും പൂർണമായി അഭിനയിക്കാൻ പറ്റില്ല,’ ഹരിശ്രീ അശോകൻ പറഞ്ഞു.

 

Content Highlight: kadakan movie’s Harisree ashokan’s character first fixed for mamukoya