വില്ലന്‍ വേഷങ്ങളിലൂടെ സൗത്ത് ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്ക് പരിചിതനായ നടനാണ് കബീര്‍ ദുഹാന്‍ സിങ്. അജിത്കുമാര്‍ നായകനായ വേതാളം, വിശാലിന്റെ ആക്ഷന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കബീര്‍ ദുഹാന്‍ സിങ് ഈ വര്‍ഷം മലയാളത്തിലും തന്റെ സാന്നിധ്യമറിയിച്ചു.
വില്ലന്‍ വേഷങ്ങളിലൂടെ സൗത്ത് ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്ക് പരിചിതനായ നടനാണ് കബീര്‍ ദുഹാന്‍ സിങ്. അജിത്കുമാര്‍ നായകനായ വേതാളം, വിശാലിന്റെ ആക്ഷന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കബീര്‍ ദുഹാന്‍ സിങ് ഈ വര്‍ഷം മലയാളത്തിലും തന്റെ സാന്നിധ്യമറിയിച്ചു.
മമ്മൂട്ടി നായകനായ ടര്‍ബോയിലും ടൊവിനോയുടെ എ.ആര്‍.എമ്മിലും ഭാഗമായ കബീര്‍ ഏറ്റവും പുതിയ ചിത്രമായ മാര്‍ക്കോയിലും പ്രേക്ഷകരെ ഞെട്ടിച്ചു. പല ഭാഷകളിലും വര്‍ക്ക് ചെയ്‌തെങ്കിലും മലയാളസിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് കഴിഞ്ഞ വര്‍ഷമാണെന്ന് കബീര്‍ പറഞ്ഞു.
എ.ആര്‍.എമ്മാണ് തന്റെ ആദ്യ മലയാളചിത്രമെന്നും അതിന് പിന്നാലെ തുടര്‍ച്ചയായി സിനിമകള്‍ കിട്ടിയെന്നും കബീര്‍ കൂട്ടിച്ചേര്‍ത്തു. മറ്റ് ഇന്‍ഡസ്ട്രികളില്‍ നിന്ന് വ്യത്യസ്തമായി മികച്ച ടെക്‌നീഷ്യന്മാര്‍ മലയാളത്തിലാണ് കൂടുതലെന്ന് കബീര്‍ പറഞ്ഞു. കണ്ടന്റുകള്‍ കൊണ്ടും പെര്‍ഫോമന്‍സുകള്‍ കൊണ്ടും മലയാളസിനിമ ഈ വര്‍ഷം ഞെട്ടിച്ചെന്നും കബീര്‍ കൂട്ടിച്ചേര്‍ത്തു.
ആസിഫ് അലിയുടെ കിഷ്‌കിന്ധാകാണ്ഡം എന്ന സിനിമ അടുത്തിടെ കണ്ടെന്നും ആ സിനിമ തന്നെ ഒരുപാട് അമ്പരപ്പിച്ചെന്നും കബീര്‍ പറഞ്ഞു. സിനിമയുടെ ട്വിസ്റ്റ് റിവീല്‍ ചെയ്യുന്ന ഭാഗം വളരെ മനോഹരമായിരുന്നെന്നും വല്ലാതെ ടച്ച് ചെയ്‌തെന്നും കബീര്‍ കൂട്ടിച്ചേര്‍ത്തു. മലയാളസിനിമകളുടെ വലിയൊരു ആരാധകനാണ് താനെന്നും ഇന്‍ഡസ്ട്രിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കബീര്‍ പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു കബീര്‍ ദുഹാന്‍ സിങ്.
‘സിനിമയിലെത്തി ഇത്രയും വര്‍ഷത്തിനിടയില്‍ പല ഭാഷകളിലും ഭാഗമായിട്ടുണ്ട്. പക്ഷേ മലയാളത്തിലേക്ക് എനിക്ക് അവസരം കിട്ടിയത് കഴിഞ്ഞ വര്‍ഷമാണ്. എ.ആര്‍.എമ്മിലേക്കാണ് എന്നെ ആദ്യമായി വിളിച്ചത്. പിന്നീട് ടര്‍ബോയിലും ചെറിയൊരു വേഷം ചെയ്തു. അതിന് പിന്നാലെ മാര്‍ക്കോയിലേക്കും എന്നെ വിളിച്ചു.
മറ്റ് ഇന്‍ഡസ്ട്രികളില്‍ നിന്ന് മലയാളത്തിനെ വ്യത്യസ്തമാക്കുന്നത് ഇവിടത്തെ ടെക്‌നീഷ്യന്മാരാണ്. ഒരുപാട് മികച്ച ടെക്‌നീഷ്യന്മാര്‍ മലയാളത്തിലുണ്ട്. അതുപോലെ ഇവിടെ ഉണ്ടാകുന്ന സിനിമകള്‍ കണ്ടന്റ് കൊണ്ട് വ്യത്യസ്തമാണ്. പെര്‍ഫോമന്‍സ് കൊണ്ടും വ്യത്യസ്തമായ കണ്ടന്റുകള്‍ കൊണ്ടും മലയാളസിനിമ ഈ വര്‍ഷം ഞെട്ടിച്ചു എന്നേ പറയാന്‍ കഴിയൂ.
അടുത്തിടെയാണ് ഞാന്‍ ആസിഫ് അലിയുടെ കിഷ്‌കിന്ധാകാണ്ഡം എന്ന സിനിമ കണ്ടത്. എന്തൊരു സിനിമയാണത്. കഥ കൊണ്ടും പെര്‍ഫോമന്‍സ് കൊണ്ടും ആ സിനിമ എന്നെ അമ്പരപ്പിച്ചു. അതിലെ ട്വിസ്റ്റ് റിവീല്‍ ചെയ്യുന്ന ഭാഗം എന്നെ വല്ലാതെ ടച്ച് ചെയ്തു. മലയാളസിനിമയുടെ വലിയൊരു ആരാധകനാണ് ഞാന്‍. ഈ ഇന്‍ഡസ്ട്രിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്,’ കബീര്‍ ദുഹാന്‍ സിങ് പറഞ്ഞു.
Content Highlight: Kabir Duhan Singh praises Asif Ali’s performance in Kishkindha Kaandam movie