തിരുവനന്തപുരം: നേമം ബി.ജെ.പിയുടെ ഉരുക്കുകോട്ടയാണെന്ന അവകാശവാദവുമായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മത്സരത്തിനായി ഉമ്മന്‍ചാണ്ടിയേയും പിണറായിയേയും നേമത്തേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘രാഹുല്‍ ഗാന്ധി തന്നെ വന്ന് മത്സരിച്ചാലും നേമത്ത് ബി.ജെ.പി ജയിക്കും. ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയായിട്ടുണ്ട്,’ സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തില്‍ ആദ്യമായി ബി.ജെ.പി വിജയിക്കുന്നത് 2016 ലെ തെരഞ്ഞെടുപ്പിലാണ്. അന്ന് നേമത്ത് ഒ. രാജഗോപാലായിരുന്നു സ്ഥാനാര്‍ത്ഥി. നേമത്ത് മാത്രമായിരുന്നു ബി.ജെ.പിയ്ക്ക് ജയിക്കാനായതും.
നേരത്തെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
അതേസമടയം ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്ത് സി.കെ പദ്മനാഭന്‍ മത്സരിച്ചേക്കും.
ഹരിപ്പാട് ബി. ഗോപാലകൃഷ്ണനും അമ്പലപ്പുഴയില്‍ സന്ദീപ് വാചസ്പതിയും സ്ഥാനാര്‍ത്ഥിയായേക്കും. സന്ദീപ് വാര്യര്‍ കൊട്ടാരക്കരയിലായിരിക്കും മത്സരിക്കുക.
അതേസമയം കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍ മത്സരിച്ചേക്കില്ല.
നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി മത്സരിക്കണമെന്ന് ബി.ജെ.പി കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മത്സരിക്കുന്നതില്‍ സുരേഷ് ഗോപി അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.
അതേസമയം നിര്‍ബന്ധമാണെങ്കില്‍ ഗുരുവായൂരില്‍ മത്സരിക്കാമെന്ന് സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. എന്നാല്‍ എ പ്ലസ് മണ്ഡലം തന്നെ സുരേഷ് ഗോപിയ്ക്ക് നല്‍കണമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്.
സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളും ഉഭയകക്ഷി ചര്‍ച്ചകളും വൈകി തുടങ്ങിയ ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥി പട്ടിക ഇതുവരെ അന്തിമമാക്കാന്‍ കഴിഞ്ഞിട്ടില്ല. ബി.ഡി.ജെ.എസുമായി ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായെങ്കിലും മറ്റ് ഘടകകക്ഷികളുമായുള്ള ചര്‍ച്ച ഇനിയും നീളും.
മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടിയായിരിക്കും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക