വനിതാമതിലില്‍ പങ്കെടുത്ത സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നിയമനടപടിയുമായി കോടതിയെ സമീപിക്കുമെന്ന് കെ.മുരളീധരന്‍
Kerala News
വനിതാമതിലില്‍ പങ്കെടുത്ത സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നിയമനടപടിയുമായി കോടതിയെ സമീപിക്കുമെന്ന് കെ.മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th January 2019, 9:33 am

തിരുവനന്തപുരം: വനിതാ മതിലില്‍ പങ്കെടുത്ത സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ.പി.സി.സി പ്രചാരണവിഭാഗം ചെയര്‍മാന്‍ കെ.മുരളീധരന്‍.

രാഷ്ട്രീയ വേദികളില്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്ക് എന്താണ് കാര്യമമെന്നും വനിതാമതിലില്‍ പങ്കെടുത്തവര്‍ക്ക് എതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തിരുവനന്തപുരം കളക്ടര്‍ കെ. വാസുകിക്കെതിരെ പരോക്ഷ വിമര്‍ശനവും മുരളീധരന്‍ നടത്തി. ജില്ലയിലെ പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട ജില്ലാ കളക്ടര്‍ വൃന്ദാ കാരാട്ടിനടുത്ത് നിന്ന് വനിതാ മതിലില്‍ കൈകോര്‍ക്കുകയായിരുന്നെന്നും ജില്ലാ വികസനസമിതിയോഗത്തില്‍പോലും പങ്കെടുക്കാന്‍ ഈ കളക്ടര്‍ എത്താറില്ലെന്നും മുരളീധരന്‍ ആരോപിച്ചു.

Also Read കോണ്‍ഗ്രസ് ലിംഗസമത്വത്തിനും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും നിലകൊള്ളുന്നു; ശബരിമല സ്ത്രീപ്രവേശനത്തില്‍ പ്രതിഷേധിക്കുന്നതില്‍ നിന്നും എം.പിമാരെ വിലക്കി സോണിയാ ഗാന്ധി

അതേസമയം ശബരിമലയില്‍ വനിതാ ആക്ടിവിസ്റ്റുകളെ ട്രാന്‍സ്ജെന്‍ഡറുകളെന്ന മറവില്‍ ദര്‍ശനത്തിന് എത്തിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും സി.പി.ഐ.എമ്മിനുമാണെന്നും മുരളീധരന്‍ പറഞ്ഞു.

കഴിഞ്ഞ ജനുവരി ഒന്നാം തിയ്യതിയായിരുന്നു സര്‍ക്കാര്‍ പിന്തുണയോടെ നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ നേതൃത്വത്തില്‍ വനിതാമതില്‍ സംഘടിപ്പിച്ചത്. ഇതില്‍ തൃശ്ശൂര്‍ കളക്ടര്‍ ടി.വി അനുപമ ഐ.എ.എസ്, തിരുവനന്തപുരം കളക്ടര്‍ കെ. വാസുകിയുമടക്കം നിരവധിപേര്‍ പങ്കെടുത്തിരുന്നു.
DoolNews Video