[]തിരുവനന്തപുരം: ധനമന്ത്രി കെ.എം.മാണിയുടെ പന്ത്രണ്ടാം ബജറ്റ് അവതരണം തുടങ്ങി. 12 ബജറ്റ് അവതരിപ്പിക്കുന്ന രാജ്യത്തെ തന്നെ ആദ്യ ധനമന്ത്രിയാണ് മാണി.
സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചമാണെന്ന് ബജറ്റ് അവതരണത്തിന്റെ തുടക്കത്തില്‍ കെ.എം.മാണി പറഞ്ഞു. സംസ്ഥാനത്തെ ക്ഷേമപദ്ധതികള്‍ സര്‍ക്കാരിന്റെ ചിലവ് കൂട്ടിയെന്നും സാമ്പത്തികമാന്ദ്യം വരുമാനത്തില്‍ കുറവുണ്ടാക്കിയിട്ടുണ്ട്. മാണി പറഞ്ഞു.
*അടിസ്ഥാന സൗകര്യ വികസനത്തിന് 1,225 കോടി രൂപ മാറ്റിവെച്ചതായി മാണി വ്യക്തമാക്കി. സാമൂഹികക്ഷേമ മേഖലയ്ക്കും മുന്‍ഗണനയുണ്ട്.
ഇതിനായി 31 ശതമാനം തുക മാറ്റിവെയ്ക്കും.
*ഹൈടെക് കൃഷി രീതിയില്‍ സൗജന്യ പരിശീലനത്തിന് പദ്ധതി നടപ്പാക്കും. ആധുനിക വിത്തുകള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കേണ്ടിയിരിക്കുന്നു. കേരളം ഹൈടെക് കാര്‍ഷിക സംസ്ഥാനമാക്കാനുള്ള പദ്ധതിയാണ് ബജറ്റില്‍ അവതരിപ്പിച്ചത്.
*സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ ഉള്‍പ്പെടെയുള്ള വിദഗ്ധ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട കാര്‍ഷിക ബിരുദധാരികള്‍ക്കും ബോട്ടണി ബിരുദ ധാരികള്‍ക്കും പരിശീലനം നല്‍കും.
*അഗ്രിമിഷന്‍ രൂപീകരിക്കും. കാര്‍ഷിക സംഘങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ വായ്പ അനുവദിക്കും.
*രണ്ട് ഹെക്ടര്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് വന്‍ പദ്ധതികള്‍. കര്‍ഷകര്‍ക്ക് വരുമാനം ഉറപ്പ് പദ്ധതി നടപ്പാക്കും. പ്രീമിയം തുകയുടെ 90 ശതമാനം സര്‍ക്കാര്‍ നല്‍കും.
*ഓരോ തദ്ദേശസ്ഥാപനത്തിനും രണ്ടു മുതല്‍ നാലു വരെ പരിശീലകരെ ലഭ്യമാക്കും. താല്‍പര്യമുള്ള മുഴുവന്‍ കര്‍ഷകര്‍ക്കും ഹൈടെക് കൃഷിരീതിയില്‍ പരിശീലനം നല്‍കും. ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും.
*പലിശരഹിത വായ്പയും ലഭ്യമാക്കും. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്കാണ് ഈ സൗജന്യം. ഈ പദ്ധതിയോടെ കേരളത്തില്‍ കാര്‍ഷിക മുന്നേറ്റമുണ്ടാകും. ചെറുകിട കര്‍ഷകര്‍ക്ക് കാര്‍ഷിക ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും. പ്രീമിയത്തിന്റെ 90 ശതമാനം സര്‍ക്കാര്‍ വഹിക്കും-
*കര്‍ഷകരുടെ പെണ്‍കുട്ടികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പ്. ഇതിനായി 10 കോടി രൂപ മാറ്റിവെയ്ക്കും.
*25 നാണ്യവിളകള്‍ക്ക് സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും. കര്‍ഷകര്‍ക്ക് അഗ്രി കാര്‍ഡ് പദ്ധതി നടപ്പാക്കും. ഹൈടെക് കൃഷിക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ.
*കര്‍ഷകര്‍ക്ക് 90 ശതമാനം സര്‍ക്കാര്‍ പ്രീമിയത്തോടെ ഇന്‍ഷുറന്‍സ് പദ്ധതി. 25 വിളകളെ ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തും. 2 ഹെക്ടറില്‍ താഴെ ഭൂമിയുള്ളവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്.
*പോളിഹൗസ് ഫാംമിഗിന്റെ 90 ശതമാനം വായ്പ നല്‍കും. കുടുംബനാഥന്‍ മരിച്ച കാര്‍ഷിക കുടുംബങ്ങളിലെ 50,000 രൂപ വരെയുള്ള വായ്പകളുടെ പകുതി എഴുതി തള്ളു.
*വനിത സ്വയംസംരഭക പദ്ധതിക്ക് താത്പര്യമുള്ള വനിതകള്‍ക്ക് പ്രത്യേക പരിശീലനം. കോളജുകളിലെ സ്വയംസംരഭക പദ്ധതിക്ക് അഞ്ച് ശതമാനം ഗ്രേസ് മാര്‍ക്ക്.
*കര്‍ഷകര്‍ക്ക് 90 ശതമാനം സര്‍ക്കാര്‍ പ്രീമിയത്തോടെ ഇന്‍ഷുറന്‍സ് പദ്ധതി. 25 വിളകളെ ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തും. 2 ഹെക്ടറില്‍ താഴെ ഭൂമിയുള്ളവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്. സ്വയംസംരംഭത്തിന് താല്‍പര്യമുള്ള വനിതകള്‍ക്ക് പ്രോത്സാഹനം നല്‍കും.
*അനാഥരായ വിദ്യാര്‍ത്ഥികളുടെ ഹയര്‍ സെക്കന്ററി വരെയുള്ള വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും.
*മത്സ്യത്തൊഴിലാളികള്‍ക്ക് സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ ലഭ്യമാക്കാന്‍ 100 കോടി രൂപ. കോര്‍പറേഷന് 4 ലക്ഷവും മുന്‍സിപ്പാലിറ്റികള്‍ക്ക് 3 ലക്ഷവും പഞ്ചായത്തുകള്‍ക്ക് 2 ലക്ഷവും അനുവദിക്കും.
630 കിലോമീറ്റര്‍ കടല്‍ത്തീരമുള്ള കേരളത്തില്‍ മല്‍സ്യബന്ധനം ഭക്ഷ്യസുരക്ഷയ്ക്ക് വന്‍ സംഭാവനയാണു നല്‍കുന്നതെന്നു മാണി പറഞ്ഞു.
*ഗുണമേന്മ നഷ്ടപ്പെടാതെ മല്‍സ്യം ജനങ്ങളിലെത്താന്‍ പ്രോല്‍സാഹനം വേണം. മല്‍സ്യമാര്‍ക്കറ്റുകള്‍ നിര്‍മിക്കാനാണ് 30 കോടി രൂപയുടെ പദ്ധതി മാണി പ്രഖ്യാപിച്ചത്.
*കേരള ഉത്പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ മെയ്ഡ് ഇന്‍ കേരള ബ്രാന്‍ഡ് പദ്ധതി, ടൂറിസം പ്രോത്സാഹിപ്പിക്കാനുള്ള വിപണന തന്ത്രത്തിന് 40 കോടി. ഇ ഗവേണന്‍സ് വഴി പുതിയ പുതിയ സേവനങ്ങള്‍.
*ഇ- സാക്ഷരത പദ്ധതിക്കായി ഓരോ പഞ്ചായത്തിനും രണ്ട് ലക്ഷം. ഗ്രാമവികസനത്തിന് 617 കോടി രൂപ. സഹകരണമേഖലയ്ക്ക് 77 കോടി രൂപ. ആസ്ഥാന മന്ദിരത്തിന് മൂന്ന് കോടി.
*മൂന്ന് ത്രിവേണി മെഡിക്കല്‍ സ്‌റ്റോറുകള്‍. ഭൂരഹിതം കേരള പദ്ധതിക്ക് 10 കോടി. വൈദ്യുത വിതരണരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി 317 കോടി രൂപ. ഗ്രാമീണ്‍ വൈദ്യുതീകരണത്തിന് 26 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.