തെലങ്കാന: തെലങ്കാന തെരഞ്ഞെടുപ്പ് സുതാര്യതയില്‍ സംശയമുയര്‍ത്തി ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട. വോട്ടിങ് ലിസ്റ്റില്‍ നിന്നും അവസാന നിമിഷം പേര് അപ്രത്യക്ഷമായെന്നാണ് ജ്വാല ഗുട്ട പറയുന്നത്.
“ഓണ്‍ലൈനില്‍ പരിശോധിച്ചപ്പോള്‍ വോട്ടിങ് ലിസ്റ്റില്‍ തന്റെ പേര് ഇല്ലാത്തത് കണ്ട് ഞെട്ടിപ്പോയി” എന്നാണ് ജ്വാല ട്വിറ്ററിലൂടെ അറിയിച്ചത്.
തെലങ്കാനയില്‍ 119 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് രാവിലെ ഏഴുമണിയോടെയാണ് ആരംഭിച്ചത്.
തെലങ്കാനയില്‍ 2.8 കോടിയിലേറെ വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1.41 കോടി പുരുഷന്മാരും 1.39 കോടി സ്ത്രീകളുമാണുള്ളത്. 7.04 ലക്ഷം വോട്ടര്‍മാര്‍ 20 വയസിനു താഴെയുള്ളവരാണ്.
32,815 പോളിങ് സ്‌റ്റേഷനുകളിലായാണ് വോട്ടിങ് നടക്കുന്നത്. 25,000 കേന്ദ്ര പാരാമിലിറ്ററി സേനയും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള 20,000ത്തിലേറെ സുരക്ഷാ സേനയുമാണ് വോട്ടെടുപ്പിന്റെ സുരക്ഷിതത്വത്തിനായി വിന്യസിച്ചിരിക്കുന്നത്.
Surprised to see my name disappear from the voting list after checking online!! #whereismyvote
— Gutta Jwala (@Guttajwala) December 7, 2018