മമ്മൂക്ക പറ്റില്ലെന്ന് പറഞ്ഞു, ദുൽഖർ തടഞ്ഞു, അവാർഡ് ആർക്കാണെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ലായിരുന്നു: ജുവൽ മേരി
Entertainment
മമ്മൂക്ക പറ്റില്ലെന്ന് പറഞ്ഞു, ദുൽഖർ തടഞ്ഞു, അവാർഡ് ആർക്കാണെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ലായിരുന്നു: ജുവൽ മേരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 13th January 2024, 5:38 pm

നായികയായും അവതാരികയായും മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയാണ് ജുവൽ മേരി. ഒരു അവാർഡ് ഫങ്ഷനിൽ വച്ചുണ്ടായ മറക്കാനാവാത്ത അനുഭവം പങ്കുവെക്കുകയാണ് ജുവൽ.

സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിൽ വൈറലായ വീഡിയോ ആയിരുന്നു അത്.

നടൻ ദുൽഖർ സൽമാന് അവാർഡ് നൽകാനായി ഉമ്മ സുൽഫത്തിനെ വേദിയിലേക്ക് ക്ഷണിച്ചപ്പോൾ മമ്മൂട്ടി തടഞ്ഞെന്ന് പറയുകയാണ് ജുവൽ. മകനാണ് അവാർഡ് കൊടുക്കുന്നതെന്ന് അവർക്ക് അറിയില്ലെന്നും മമ്മൂട്ടി പറ്റില്ലായെന്ന് ആദ്യം തന്നെ പറഞ്ഞെന്നും ജുവൽ മേരി പറഞ്ഞു.

ഒടുവിൽ നിർബന്ധിച്ച് വേദിയിൽ എത്തിയപ്പോൾ അവാർഡ് ദുൽഖറിനാണ് എന്നറിഞ്ഞപ്പോൾ അവർക്ക് സന്തോഷമായെന്നും ജുവൽ പറയുന്നു. മൈൽസ്റ്റോൺ മേക്കേഴ്സിനോട് സംസാരിക്കുകയായിരുന്നു താരം.

‘ദുൽഖറിന് അവാർഡ് കൊടുക്കേണ്ടത് സുൽഫിത്ത് മാഡമാണ്. പക്ഷെ അതവരോട് പറഞ്ഞിട്ടില്ല. മാം സ്റ്റേജിൽ വരുന്നത് വളരെ അപൂർവമായിട്ടാണ്. ഞാനൊന്ന് ശ്രമിച്ചു നോക്കാമെന്ന് പറഞ്ഞാണ് സ്റ്റേജിൽ കയറിയത്. സുൽഫിത് മാം അവാർഡ് കൊടുക്കാൻ വരണമെന്ന് സ്റ്റേജിൽ നിന്ന് ഞാൻ അനൗൺസ് ചെയ്തു.

മമ്മൂക്ക എടുത്ത വായയിൽ തന്നെ ഓൺ ക്യാമറ പറഞ്ഞു, പറ്റില്ലായെന്ന്. ദുൽഖർ അമ്മയുടെ കൈയിൽ കയറി പിടിച്ച് പോവേണ്ട എന്നൊക്കെ പറയുന്നുണ്ട്. ദുൽഖർ പോവേണ്ട എന്ന രീതിയിൽ മാമിനെ തടസപ്പെടുത്തി. അവർക്ക് ഇഷ്ടപ്പെട്ടില്ല ആ പറഞ്ഞത്. അപ്പോഴും അവർക്ക് അറിയില്ലായിരുന്നു അവാർഡ് കൊടുക്കേണ്ടത് ദുൽഖറിന് ആണെന്ന്. അത് ഞാൻ പറഞ്ഞിട്ടില്ലായിരുന്നു.

എന്നിട്ട് ഞാൻ വീണ്ടും പറഞ്ഞു. മൂന്നാമതും പറഞ്ഞപ്പോൾ മമ്മൂക്കയുടെ മുഖം ആകെ മാറി. അപ്പോൾ ഞാൻ പറഞ്ഞു, നല്ലൊരു കയ്യടി കൊടുത്താൽ സുൽഫിത് മാം വരുമെന്ന്. ആളുകൾ കയ്യടിച്ചു. അങ്ങനെ ഞാൻ ഒരു തരത്തിൽ വിളിച്ച് സ്റ്റേജിൽ കൊണ്ട് വന്നു.

അവരുടെ എല്ലാവരുടെയും മുഖം ആകെ അപ്പ്സെറ്റ് ആയിരുന്നു. പക്ഷെ അവാർഡ് ദുൽഖറിനാണെന്ന് പറഞ്ഞപ്പോൾ എല്ലാവരുടെയും മുഖം മാറി. അപ്പോൾ എല്ലാവർക്കും ഭയങ്കര സന്തോഷമായി,’ജുവൽ മേരി പറയുന്നു.

Content Highlight: Juvely Mary Shares A Memory With Mammooty In An Award Function