Daily News
ജസ്റ്റിസ് വി. ആര്‍ കൃഷ്ണയ്യരുടെ നൂറാം ജന്മദിനം ആഘോഷിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Nov 13, 12:24 pm
Thursday, 13th November 2014, 5:54 pm

krishna iyer 1
കൊച്ചി: ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ നൂറാം ജന്‍മദിനം ആഘോഷിച്ചു. അദ്ദേഹത്തിന്റെ വസതിയായ  “സദ്ഗമയ” യില്‍ നടന്ന ചടങ്ങില്‍ കേരളത്തിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അനുബന്ധിച്ചു. രാവിലെ നടന്ന സര്‍വ്വ മത പ്രാര്‍ത്ഥനയോടെയായിരുന്നു പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ഇന്റര്‍നാഷണല്‍ ഇന്റര്‍ഫെയ്ത്ത് ഡയലോഗ് ഇന്ത്യയുടെ (ഐ.ഐ.ഡി.ഐ) ആഭിമുഖ്യത്തിലായിരുന്നു ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നത്.

നിര്‍ധന കുടുംബങ്ങള്‍ക്കുള്ള വീടിന്റെ താക്കോല്‍ ദാനം, ബ്ലൈന്‍ഡ് ഫ്രന്‍ഡ്‌ലി ചില്‍ഡ്രന്‍സ് പാര്‍ക്ക് ഉദ്ഘാടനം എന്നിവയും പിറന്നാളാഘോഷത്തിന്റെ അനുബന്ധമായി സംഘടിപ്പിച്ചിരുന്നു. സ്വാമി ശങ്കരാചാര്യ ഓംകാരാനന്ദ സരസ്വതി തിരുനാളാണ് പിറന്നാള്‍ ആഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചിരുന്നത്. ചടങ്ങില്‍ ഐ.ഐ.ഡി.ഐ പ്രസിഡന്റ് എം.ഡി നാലപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, കെ.ജെ യേശുദാസ്, പ്രൊഫ എം.കെ സാനു, ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍, ഫാ. ഡോ. ആല്‍ബര്‍ട്ട് തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി എറണാകുളം ദര്‍ബാര്‍ ഹാളില്‍ വരുന്ന പതിനാറാം തിയ്യതി പൗരാവലിയുടെ നേതൃത്വത്തില്‍ കൃഷ്ണയ്യര്‍ക്ക്  സ്വീകരണവും ഒരുക്കിയിട്ടുണ്ട്.