മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാനെത്തിയ നടന്‍ ആസിഫ് അലിയും സംഗീത സംവിധായകന്‍ രമേശ് നാരായണനും പരസ്പരം ആലിംഗനം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്.
‘ഞാന്‍ എന്താ പറയാ ഇങ്ങളോട്’ എന്ന് രമേശ് നാരായണനോട് പുഞ്ചിരിച്ച് കൊണ്ട് പറയുന്ന ആസിഫ് അലിയാണ് ഇത്തവണയും താരം.
View this post on Instagram
കഴിഞ്ഞ വര്‍ഷം എം.ടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി സീരീസ് ‘മനോരഥങ്ങള്‍’ ട്രെയ്ലര്‍ റിലീസിനിടെ നടന്ന പുരസ്‌കാര ദാന ചടങ്ങില്‍ നടന്‍ ആസിഫ് അലിയെ വേദിയില്‍ സംഗീത സംവിധായകന്‍ രമേശ് നാരായണന്‍ അപമാനിച്ചിരുന്നു. രമേശ് നാരായണനെതിരെ രൂക്ഷവിമര്‍ശനങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്.
താരസംഘടനയായ അമ്മ, ഫെഫ്ക്ക എന്നിവരെല്ലാം വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. രമേശ് നാരായണനെതിരെയുള്ള സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ആസിഫ് അലി തന്റെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. തനിക്കുള്ള പിന്തുണ ഒരിക്കലും രമേശ് നാരായണനെതിരെയുള്ള വിദ്വേഷമാവരുതെന്നും ആ നിമിഷം അനുഭവിച്ച മാനസിക പിരിമുറുക്കം കാരണമാവാം രമേശ് നാരായണന്‍ അങ്ങനെ പ്രതികരിച്ചതെന്നും അത് മനുഷ്യ സഹജമാണെന്നും ആസിഫ് പറഞ്ഞിരുന്നു.
ഇന്നലെ (ബുധനാഴ്ച്ച) നടന്ന ഇഫ്താര്‍ വിരുന്നില്‍ ഇരുവരുടെയും വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ആസിഫ് അലിയെ പ്രകീര്‍ത്തിച്ച് നിരവധി കമന്റുകളാണ് വന്നത്. ‘എതിരെ നില്‍ക്കുന്നവന്റെ ഉള്ളുന്നറിഞ്ഞാല്‍ എല്ലാവരും പാവങ്ങളാടോ..ഡയലോഗ് അന്വര്‍ത്ഥമായ നിമിഷം’ എന്നാണ് ഒരാള്‍ കമന്റിട്ടത്. ‘ആസിഫ് നിങ്ങള്‍ വീണ്ടും ഉയരുകയാണ്’ എന്ന് മറ്റൊരു യൂസര്‍ പറയുന്നു. ‘മനുഷ്യരല്ലേ, തെറ്റുകളൊക്കെ പറ്റും, അങ്ങോട്ട് ക്ഷമിച്ചും സ്‌നേഹിച്ചും മുന്നോട്ട് പോകാന്നേ’ എന്നാണ് വേറൊരാളുടെ കമന്റ്.
Content highlight: A video of Asif Ali and Ramesh Narayanan hugging each other at Chief Minister’s Iftar party is currently trending on social media