'പ്രതികാരം ചെയ്തല്ല നീതി നടപ്പിലാക്കേണ്ടത്'; തെലങ്കാന ഏറ്റുമുട്ടലില്‍ പ്രതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ
Daily News
'പ്രതികാരം ചെയ്തല്ല നീതി നടപ്പിലാക്കേണ്ടത്'; തെലങ്കാന ഏറ്റുമുട്ടലില്‍ പ്രതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th December 2019, 3:41 pm

ന്യൂദല്‍ഹി: ഹൈദരാബാദില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം ചുട്ടുകൊന്ന കേസിലെ പ്രതികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ.

നീതിയെന്നത് പെട്ടെന്ന് ലഭിക്കുന്ന ഒന്നല്ലെന്നും പ്രതികാരത്തിലൂടെയല്ല നീതി നടപ്പിലാക്കേണ്ടത് എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

”നീതി എന്നത് എത്രയും പെട്ടെന്ന് ലഭിക്കുന്ന ഒന്നാണെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ പ്രതികാരത്തിലൂടെ നീതി നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ അതിന്റെ സ്വഭാവം നഷ്ടമാകും ”- എന്നായിരുന്നു ബോബ്‌ഡെയുടെ വാക്കുകള്‍.

യുവ ഡോക്ടറെ കൊലപ്പെടുത്തിയ കേസില്‍ തെളിവെടുപ്പിനായി കൊണ്ടുപോയ പ്രതികളായിരുന്നു കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ കൊലപാതകമാണെന്നായിരുന്നു തെലങ്കാന പൊലീസ് നല്‍കിയ വിശദീകരണം.

തെളിവെടുപ്പിനിടെ കുറ്റകൃത്യം പുനഃരാവിഷ്‌കരിക്കുമ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നെന്നും ഇതിനിടെയാണ് പൊലീസ് പ്രതികള്‍ക്ക് നേരെ വെടിവച്ചതെന്നുമായിരുന്നു പൊലീസ് ഭാഷ്യം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

യുവതിയെ തീവച്ചുകൊന്ന ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ക്ലീനിംഗ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവരെയായിരുന്നു പൊലീസ് വെടിവച്ചുകൊന്നത്.

നവംബര്‍ 28ന് പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ പീഡനവും കൊലപാതകവും നടന്നത്. സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നു. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെ വീട്ടില്‍ നിന്നും പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തു. തുടര്‍ന്ന് കോടതി പ്രതികളെ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ