ജൂലിയൻ അൽവാരസ് കാമുകിയെ ഉപേക്ഷിക്കണം; വീണ്ടും വിചിത്ര പെറ്റീഷൻ, ഒപ്പുവെച്ചത് 20000 ആരാധകർ
Fooball news
ജൂലിയൻ അൽവാരസ് കാമുകിയെ ഉപേക്ഷിക്കണം; വീണ്ടും വിചിത്ര പെറ്റീഷൻ, ഒപ്പുവെച്ചത് 20000 ആരാധകർ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 5th January 2023, 10:26 am

ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന് ശേഷം വിചിത്ര പെറ്റീഷനുകളുടെ പെരുമഴയാണ് ഫുട്ബോൾ ലോകത്ത്.

ഫ്രാൻസ്-അർജന്റീന ഫൈനൽ മത്സരം വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് ഫ്രഞ്ച് ആരാധകർ ആയിരുന്നു ആദ്യം ഓൺലൈൻ പെറ്റീഷൻ ട്രെൻഡിന് തുടക്കം കുറിച്ചത്. ‘മെസ്ഒപ്പീനിയൻസ്’ എന്ന വെബ്സൈറ്റിലൂടെ ഏകദേശം രണ്ട് ലക്ഷം പേരാണ് ഫിഫക്ക് പെറ്റീഷൻ നൽകിയിയിരുന്നത്.

മത്സരത്തിൽ ഗോളുകൾ അനുവദിക്കപ്പെട്ടതിൽ അനാസ്ഥയുണ്ടായെന്ന കാരണം നിരത്തിയാണ് ഫൈനൽ മത്സരം രണ്ടാമത് നടത്തണമെന്ന് ഫ്രഞ്ച് ആരാധകർ ആവശ്യപ്പെട്ടത്.

മത്സരത്തിലെ ഡി മരിയ സ്കോർ ചെയ്ത രണ്ടാം ഗോളിന് മുമ്പ് ഫ്രഞ്ച് സൂപ്പർതാരം എംബാപ്പെ ഫൗൾ ചെയ്യപ്പെട്ടിരുന്നെന്നും അത്‌ കൊണ്ട് ആ ഗോൾ അനുവദിച്ചു കൊടുക്കരുതെന്നുമാണ് ഫ്രഞ്ച് ആരാധകർ മത്സരം വീണ്ടും നടത്താനായി ഉന്നയിച്ചപ്രധാന വാദം.

ഇതിനെതിരെ ‘ഫ്രാൻസ് കരച്ചിൽ നിർത്തൂ എന്ന പേരിൽ ഒരു ഓൺലൈൻ പെറ്റീഷൻ അർജന്റീനക്കാരും തുടങ്ങി വെച്ചിരുന്നു. ഇതിനും വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്.

എന്നാലിപ്പോൾ അർജന്റീനയുടെ മാഞ്ചസ്റ്റർ സിറ്റി യുവതാരം ജൂലിയൻ അൽവാരസ് തന്റെ കാമുകിയെ ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ടുള്ള ഒരു ഓൺലൈൻ പെറ്റീഷനാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് ചർച്ചാ വിഷയം.

സണ്ണാണ് ഈ വിചിത്ര പെറ്റീഷനെക്കുറിച്ചുള്ള വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. അൽവാരസ് കാമുകിയായ എമിലിയ ഫെറേറൊയെ ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ടുള്ള പെറ്റീഷനിൽ ഏകദേശം 20000 പേരാണ് ഒപ്പ് വെച്ചിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

അൽവാരസിന്റെ ജന്മ നാടായ കലാച്ചിനിൽ ഒരു ഫയർ എൻജിന്റെ മുകളിൽ കയറിയിരുന്ന് പതിനായിരക്കണക്കിന് ആളുകളോടോപ്പം അർജന്റീനയുടെ ലോകകപ്പ് വിജയം അൽവാരസും കാമുകി എമിലിയയും ആഘോഷിച്ചിരുന്നു.

ഇതിനിടെ അൽവാരസിനൊപ്പം ഫോട്ടോ എടുക്കാനുള്ള ഒരു കൂട്ടം ചെറുപ്പക്കാരായ ആരാധകാർക്കൊപ്പം ഫോട്ടോ എടുക്കാനുള്ള അൽവാരസിന്റെ ശ്രമത്തെ എമിലിയ വിലക്കിയതാണ് ഓൺലൈൻ പെറ്റീഷനു പിന്നിലെ കാരണം.

ഫോട്ടോ എടുക്കാൻ എത്തിയ കൂട്ടത്തിലുള്ള ഒരു യുവാവാണ് ഓൺലൈൻ പെറ്റീഷൻ തുടങ്ങിവെച്ചത് എന്നാണ് സൺ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച 22 കാരൻ അൽവാരസ് മാൻസിറ്റിയുടെയും പ്രധാനപ്പെട്ട താരങ്ങളിലോരാളാണ്.

അതേസമയം ഫുട്ബോളിൽ ഇത്തരം ഓൺലൈൻ പെറ്റീഷനുകൾ ഉയർന്ന് വരുന്നത് പുതിയ കാര്യമല്ല.

2020 യൂറോകപ്പിൽ ഫ്രാൻസ് സ്വിറ്റ്സർലൻഡിനോട് പരാജയപ്പെട്ടപ്പോഴും ടോട്ടൻഹാമിനെതിരെയുള്ള ചെൽസിയുടെ മത്സരത്തിൽ റഫറി ആന്റണി ടെയ്ലർക്കെതിരെയും സമാനമായ തരത്തിൽ മുമ്പ് ഓൺലൈൻ പെറ്റീഷനുകൾ ഉയർന്ന് വന്നിട്ടുണ്ട്.

 

Content Highlights:Julian Alvarez must leave his girlfriend; Weird petition again, signed by 20000 fans