ലാ ലിഗയില്‍ കാഡിസിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയം റയല്‍ മാഡ്രിഡ് സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ ജൂഡ് ബെല്ലിങ്ഹാം ഒരു ഗോള്‍ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ ഗോളിലൂടെ പുതിയ നേട്ടം സ്വന്തമാക്കാനും താരത്തിന് സാധിച്ചു.
റയല്‍ മാഡ്രിഡിനായി ആദ്യ 15 മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന നേട്ടത്തിലേക്കാണ് ജൂഡ് നടന്നുകയറിയത്. പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോഡാണ് ബെല്ലിങ്ഹാം മറികടന്നത്.
13 ഗോളുകള്‍ നേടിക്കൊണ്ട് റൊണാള്‍ഡോ, ആല്‍ഫ്രെഡോ ഡി സ്റ്റെഫാനോ, പ്രൂഡന്‍ എന്നീ താരങ്ങളുടെ പേരിലായിരുന്നു ഈ റെക്കോഡ് നിലനിന്നിരുന്നത്. എന്നാല്‍ കാഡിസിനെതിരെ നേടിയ ഗോളോടെ ഇംഗ്ലണ്ട് താരം 14 ഗോളുകളുമായി പുതിയ നാഴികകല്ല് പിന്നിടുകയായിരുന്നു.
⭐️ HISTORY: JUDE BELLINGHAM IS BETTER THAN CRISTIANO RONALDO 🤯
With his goal against Cádiz, Jude Bellingham (2003) is the player with the most goals for Real Madrid after the first 15 matches:
🥇🏴quangtusugarsugarquangsugaruktuude Jude Bellingham (14)
🥈🇵🇹 Cristiano Ronaldo… pic.twitter.com/1BkQ3fQACm— Thể Thao 24h (@thethao24hvnn) November 27, 2023
RECORD: Jude Bellingham scored the most goals in his first 15 games for Real Madrid.
– Jude Bellingham: 14
– Cristiano Ronaldo: 13
– Di Stefano: 13 pic.twitter.com/JG2VQFWSIZ— GoatTop Sports (@goattopsports) November 27, 2023
ഇതിനുമുമ്പും റയല്‍ മാഡ്രിഡില്‍ റൊണാള്‍ഡോയുടെ പേരിലുണ്ടായ നേട്ടം ജൂഡ് മറികടന്നിരുന്നു. റയല്‍ മാഡ്രിനായി ആദ്യ 11 മത്സരങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരം എന്ന റൊണാള്‍ഡോയുടെ റെക്കോഡും ജൂഡ് പഴംകഥയാക്കിയിരുന്നു.
ഈ സീസണില്‍ ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്നുമാണ് ജൂഡ് ലോസ് ബ്ലാങ്കോസിനൊപ്പം ചേരുന്നത്. റയലിനായി ഈ സീസണില്‍ 15 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ ജൂഡ് 14 ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയിട്ടുണ്ട്.
കാഡിസിന്റെ ഹോം ഗ്രൗണ്ടായ എസ്റ്റാഡിയോ ന്യൂവൊ മിറാന്‍ഡില്ല സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 14ാം മിനിട്ടില്‍ ബ്രസീലിയന്‍ താരം റോഡ്രിഗോ ആണ് റയലിന്റെ ഗോളടി മേളയ്ക്ക് തുടക്കം കുറിച്ചത്. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ റയല്‍ 1-0ത്തിന് മുന്നിട്ടുനിന്നു.
മത്സരത്തിന്റെ 64ാം മിനിട്ടില്‍ ബ്രസീലിയന്‍ താരം റയലിനായി രണ്ടാം ഗോള്‍ നേടി. 74ാം മിനിട്ടില്‍ ജൂഡ് ബെല്ലിങ്ഹാം മൂന്നാം ഗോളും നേടിയതോടെ റയല്‍ മാഡ്രിഡ് പൂര്‍ണ്ണമായും മത്സരം പിടിച്ചെടുക്കുകയായിരുന്നു. മറുപടി ഗോളിനായി കാഡിസ് മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും റയലിന്റെ പ്രതിരോധം മറികടക്കാന്‍ സാധിച്ചില്ല.
🏁 @Cadiz_CFEN 0-3 @realmadriden
⚽ 14′ @RodrygoGoes
⚽ 64′ @RodrygoGoes
⚽ 74′ @BellinghamJude #CádizRealMadrid | #Emirates pic.twitter.com/Tm1lwlVO11— Real Madrid C.F. 🇬🇧🇺🇸 (@realmadriden) November 26, 2023
ജയത്തോടെ 14 മത്സരങ്ങളില്‍ നിന്നും 35 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്താനും റയലിന് സാധിച്ചു.
ചാമ്പ്യന്‍സ് ലീഗില്‍ നവംബര്‍ 30ന് ഇറ്റാലിയന്‍ ക്ലബ്ബായ നാപ്പോളിക്ക് എതിരെയാണ് റയല്‍ മാഡ്രിഡിന്റെ അടുത്ത മത്സരം. റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണബ്യുവില്‍ ആണ് മത്സരം നടക്കുക.
Content Highlight: Jude Bellingham breaks Cristiano Ronaldo’s Real Madrid record after win against Cadiz.