Film News
'പ്രകൃതി' ടീമില്‍ നിന്ന് കിട്ടിയതിനെക്കാള്‍ കൂടുതല്‍...; ഹൃദയം പോസ്റ്റില്‍ ചര്‍ച്ചയായി ജൂഡ് ആന്റണിയുടെ കമന്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jan 23, 12:30 pm
Sunday, 23rd January 2022, 6:00 pm

നീണ്ട ഇടവേളക്ക് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഹൃദയം മികച്ച പ്രതികരണവുമായി നിറഞ്ഞ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. പ്രണവ് മോഹന്‍ലിന്റേയും കല്യാണി പ്രിയദര്‍ശന്റേയും ദര്‍ശന രാജേന്ദ്രന്റേയും പ്രകടനമുള്‍പ്പെടെ സിനിമ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

അതേസമയം ചിത്രത്തെ പറ്റി ഫേസ്ബുക്ക് പേജില്‍ സംവിധായകന്‍ ജൂഡ് ആന്റണി പങ്കുവെച്ച പോസ്റ്റും അതിന് അദ്ദേഹം നല്‍കിയ കമന്റും ചര്‍ച്ചയാവുകയാണ്.

സ്വന്തം പേജില്‍ ഹൃദയത്തിന്റെ പോസ്റ്ററാണ് ജൂഡ് പങ്കുവെച്ചത്. പോസ്റ്റിന് കീഴില്‍ വന്ന ‘എത്ര കിട്ടി’ എന്ന കമന്റിന് ‘താങ്കള്‍ക്ക് പ്രകൃതി ടീമില്‍ നിന്ന് ലഭിച്ചതിനെക്കാള്‍ കൂടുതല്‍’ എന്നാണ് ജൂഡ് കുറിച്ചത്.

ഈ ജൂഡിന്റെ മറുപടിക്ക് പിന്നാലെ പ്രകൃതി ടീം ആരെണെന്നും എന്താണെന്നും പറഞ്ഞു കൊണ്ട് നിരവധി കമന്റുകളാണ് നിറയുന്നത്. എന്തായാലും ജൂഡിന്റെ കമന്റിന്റെ സ്‌ക്രീന്‍ഷോര്‍ട്ട് വൈറലാവുകയാണ്.

അതേസമയം, ഹൃദയത്തെ പറ്റി മികച്ച പ്രതികരണങ്ങളാണ് പുറത്ത് വരുന്നത്.

പ്രണവ് അവതരിപ്പിച്ച കേന്ദ്ര കഥാപാത്രമായ അരുണ്‍ നീലകണ്ഠന്റെ 18 വയസ് മുതലുള്ള ജീവിതമാണ് സിനിമയുടെ കഥാപരിസരം.

കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരവധി മലയാള ചിത്രങ്ങള്‍ മാറ്റിവെച്ചപ്പോഴും സിനിമ റിലീസ് ചെയ്യാനുള്ള തീരുമാനവുമായി അണിറപ്രവര്‍ത്തകര്‍ മുന്നോട്ട് പോവുകയായിരുന്നു.

വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിര്‍വഹിച്ചത്. അജു വര്‍ഗീസ്,അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മിച്ചത്. മെറിലാന്‍ഡ് സിനിമാസിന്റെ 70ാം വര്‍ഷത്തിലൊരുങ്ങിയ എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങിയ ചിത്രം കൂടിയാണ് ഹൃദയം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight:jude antony’s reply for his own post about hridayam goes viral