നാലരപ്പതിറ്റാണ്ടായി മലയാളികളുടെ സ്വകാര്യ അഹങ്കാരമായി നിറഞ്ഞുനില്ക്കുന്ന നടനാണ് മോഹന്‍ലാല്‍. വില്ലനായി അരങ്ങേറിയ മോഹന്‍ലാല്‍ പിന്നീട് മലയാളസിനിമയുടെ താരസിംഹാസനം അലങ്കരിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി മോഹന്‍ലാല്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല.
മോഹൻലാലിനെ കുറിച്ച് നിത്യഹരിത നായകൻ പ്രേംനസീർ നടത്തിയ പ്രവചനത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ജോഷി. മോഹൻലാലിനെ കാണുന്നതിന് മുമ്പ് ആദ്യമായി ലാലിനെ കുറിച്ച് കേൾക്കുകയാണ് ചെയ്യുന്നതെന്നും അത് പ്രേം നസീറിൽ നിന്നാണെന്നും ജോഷി പറയുന്നു. മോഹൻലാലിന്റെ ആദ്യ ചിത്രമായ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ കണ്ടപ്പോഴാണ് പ്രേം നസീർ മോഹൻലാലിനെ കുറിച്ച് പറഞ്ഞതെന്നും ജോഷി പറയുന്നു.
‘മോഹൻലാലിനെ ഞാൻ ആദ്യം കാണുകയല്ല കേൾക്കുകയായിരുന്നു. പ്രേംനസീർ സാറാണ് ലാലിനെക്കുറിച്ച് പറഞ്ഞത്. അതും ഒരു സദസ്സിൽ വച്ച്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമയുടെ പ്രിവ്യൂ കണ്ട ശേഷം നസീർ സാർ പറഞ്ഞു, അപ്പച്ചൻ്റെ പുതിയ സിനിമ വരുന്നുണ്ട്.
എല്ലാവരും പുതുമുഖങ്ങളാണ്. അതിലൊരു നടനുണ്ട്. അവൻ മലയാള സിനിമയുടെ വാഗ്ദാനമാണ്. ആ സിനിമയിൽ നായകനായി അഭിനയിച്ച ശങ്കറിനെയാവും അദ്ദേഹം ഉദ്ദേശിച്ചത് എന്നാണു ഞങ്ങൾ കരുതിയത്,’ജോഷി പറയുന്നു.
അതേസമയം മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമായ എമ്പുരാനിലും മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രത്തിലുമാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
പ്രഖ്യാപനം മുതൽ ഹൈപ്പിൽ കയറിയ മോഹൻലാൽ – തരുൺ മൂർത്തി ചിത്രത്തിന്റെ ടൈറ്റിൽ ഈയിടെ പുറത്തുവന്നിരുന്നു. തുടരും എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് പുറമെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ്, സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം തുടങ്ങി ഒരുപറ്റം മികച്ച സിനിമകൾ മോഹൻലാലിന്റേതായി പുറത്തുവരാനുണ്ട്.
Content highlight: Joshy About Prem Nazeer’s Prediction About Mohanlal