'രാജി വെച്ച് കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് കളയരുത്'; ജോസ്.കെ മാണി മത്സരിക്കുന്നതില്‍ അതൃപ്തിയറിയിച്ച് ജോസഫ് വാഴക്കന്‍
Kerala News
'രാജി വെച്ച് കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് കളയരുത്'; ജോസ്.കെ മാണി മത്സരിക്കുന്നതില്‍ അതൃപ്തിയറിയിച്ച് ജോസഫ് വാഴക്കന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th August 2019, 10:36 pm

തിരുവനന്തപുരം: ജോസ് കെ.മാണി പാലാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍. ജോസ് കെ.മാണി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് കോണ്‍ഗ്രസിന്റെ ഒരു രാജ്യസഭാ സീറ്റ് നഷ്ടപ്പെടുത്താന്‍ തയ്യാറാവുമെന്ന് തോന്നുന്നില്ലെന്നും ജോസ് കെ.വാഴക്കന്‍ പറഞ്ഞു. മാതൃഭൂമി ന്യൂസ് പ്രൈടൈം ചര്‍ച്ചയിലായിരുന്നു പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ജോസ് കെ.മാണി ഇപ്പോള്‍ രാജ്യസഭാ അംഗമാണ്. അഞ്ച് വര്‍ഷം കൂടി ബാക്കിയുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് കോണ്‍ഗ്രസിന് ഒരു രാജ്യ സഭാ സീറ്റ് നഷ്ടപ്പെടുത്താന്‍ അദ്ദേഹം തയ്യാറാവുമെന്ന് ഞാന്‍ കരുതുന്നില്ല. കേരള കോണ്‍ഗ്രസിനാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള അന്തിമമായ അവകാശം.’ എന്നും ജോസ് .മാണി പറഞ്ഞു.

പാലായില്‍ ജോസ്.മാണിയുടെ ഭാര്യ നിഷാ ജോസ്.കെ മാണിയുടെ പേരാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉയര്‍ന്നു വന്നത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ എന്ന മാധ്യമങ്ങളുടേ ചോദ്യത്തിന് ജോസ്.കെ മാണി മറുപടിയൊന്നും നല്‍കിയിരുന്നില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിത്വം നീളുകയാണ്. ഇടതു സ്ഥാനാര്‍ത്ഥിയായി എന്‍.സി.പി ദേശീയ പ്രവര്‍ത്തക സമിതിയംഗം മാണി.സി കാപ്പന്‍ മത്സരിക്കും.