മികച്ച സ്‌ക്വാഡ് ഡെപ്ത്തും വലിയ നിക്ഷേപവുമുണ്ടെങ്കിലും പി.എസ്.ജിക്കുള്ളിലെ പ്രശ്നങ്ങൾക്ക് അവസാനമില്ല. താരങ്ങൾ തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മയും ക്ലബ്ബിൽ പരിശീലകന് വേണ്ടത്ര അധികാരമില്ലാത്തതുമാണ് പി.എസ്.ജിയുടെയുള്ളിലെ പ്രശ്നങ്ങളുടെ മൂലകാരണം.
എന്നാൽ പി.എസ്.ജി പരിശീലകനായ ക്രിസ്റ്റഫെ ഗാൾട്ടിയറും മെസിയുമായി ആസ്വാരസ്യങ്ങളുണ്ടായി എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ അടുത്തിടെ പുറത്ത് വന്നിരുന്നു.
ഗാൾട്ടിയറുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് മെസി പരിശീലനം പൂർത്തിയാക്കാതെ മൈതാനം വിട്ടു എന്ന തരത്തിലുള്ള വാർത്തകളാണ് അടുത്തിടെ പ്രചരിച്ചിരുന്നത്.
എന്നാൽ മെസിയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും ഇതിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിക്കുമെന്നും അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് മെസിയുടെ പിതാവായ ജോർജ് മെസി.
മെസിയുടെ പേരിൽ പ്രചരിക്കുന്ന മൂന്ന് കാര്യങ്ങൾ ഫേക്ക് ആണെന്നാണ് ജോർജ് മെസി തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.
മെസി ഗാൾട്ടിയറുമായി പ്രശ്നമുണ്ടാക്കി പരിശീലനത്തിനിടെ മൈതാനം വിട്ടു. പി. എസ്.ജിയിൽ കരാർ പുതുക്കാൻ മെസി മുന്നോട്ട് വെച്ച കണ്ടീഷനുകൾ ക്ലബ്ബിന് സ്വീകാര്യമല്ല.
അൽ ഹിലാലിൽ സൈൻ ചെയ്യാൻ മെസി 600 മില്യൺ യൂറോ പ്രതിഫലമായി ആവശ്യപ്പെട്ടു എന്നീ വാർത്തകൾ വ്യാജമാണെന്നാണ് മെസിയുടെ പിതാവ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്.
അതേസമയം പി.എസ്.ജിയിലെ കരാർ അവസാനിക്കുന്നതോടെ ഫ്രീ ഏജന്റായി മാറുന്ന മെസിയെ തേടി നിരവധി ക്ലബ്ബുകൾ രംഗത്തുണ്ട്. ഇന്റർ മിയാമി, അൽ ഹിലാൽ, ബാഴ്സലോണ മുതലായ ക്ലബ്ബുകളാണ് ലോകകപ്പ് ഹീറോയെ തങ്ങളുടെ ക്ലബ്ബുകളിലേക്കെത്തിക്കാൻ ശ്രമങ്ങൾ നടത്തുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോട്ടുകൾ.
Jorge Messi denies three stories:
▫️ Leo leaving Tuesday session due to problems with Galtier;
▫️ PSG not open to accept Messi’s conditions to sign new deal;
▫️ Messi asking for €600m salary to Al Hilal.“Fake news — don’t trust them, we will not accept lies anymore”. pic.twitter.com/RVMNZ3yW65
— Fabrizio Romano (@FabrizioRomano) March 17, 2023
നിലവിൽ ലീഗ് വണ്ണിൽ 27 മത്സരങ്ങളിൽ നിന്നും 21 വിജയങ്ങളുമായി 66 പോയിന്റോടെ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.
മാർച്ച് 19ന് റെന്നെസിനെതിരെയാണ് പാരിസ് ക്ലബ്ബിന്റെ അടുത്ത മത്സരം.
Content Highlights: Jorge Messi denies three fake newses against messi