എ.കെ. സാജന്‍ സംവിധാനം ചെയ്ത പുലിമട പുറത്തിറങ്ങിയിരിക്കുകയാണ്. ജോജു ജോര്‍ജ് നായകനായ ചിത്രം വിന്‍സെന്റ് എന്ന യുവാവിന്റെ കല്യാണ ദിനത്തില്‍ നടക്കുന്ന സംഭവങ്ങളാണ് കാണിക്കുന്നത്. ലിജോ മോള്‍, ഐശ്വര്യ രാജേഷ്, ജാഫര്‍ ഇടുക്കി, ജോണി ആന്റണി, പൗളി വല്‍സന്‍, സോന നായര്‍, ചെമ്പന്‍ വിനോദ്, ഫറ ഷിബ്‌ല എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ചിത്രത്തിലെ ഒരു എന്റര്‍ടെയ്‌നിങ് ഫാക്ടറായിരുന്നു ജോണി ആന്റണി- ജാഫര്‍ ഇടുക്കി കോമ്പോ. വിന്‍സെന്റിന്റെ അച്ഛന്‍ കുടുംബത്തില്‍ നിന്നും അമ്മയുടെ കുടുംബത്തില്‍ നിന്നമുള്ള മുതിര്‍ന്ന ആളുകളാണ് ഇരുവരും. കല്യാണ വീട്ടില്‍ മുതിര്‍ന്ന കാര്‍ന്നവന്മാര്‍ ഒപ്പിക്കുന്ന രസകരമായ വഴക്കുകളും പോരുകളുമാണ് ഫസ്റ്റ് ഹാഫില്‍ ഇരുവരും കൂടി കാണിക്കുന്നത്. ആദ്യഭാഗത്ത് ചിരിയുണര്‍ത്തുന്ന രംഗങ്ങളെല്ലാം ജാഫര്‍ ഇടുക്കിയുടെയും ജോണി ആന്റണിയുടെയും വകയായിരുന്നു.
എന്തിനും ഏതിനും കോട്ടയത്തേക്ക് വരാന്‍ പറയുന്ന ജോണി ആന്റണിയുടെ കുട്ടപ്പായിയും ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് തര്‍ക്കുത്തരം പറയുന്ന ജാഫര്‍ ഇടുക്കിയുടെ അപ്പച്ചനും ചിത്രത്തിലെ എന്റര്‍ടെയ്‌നിങ് ഫാക്ടറുകളാണ്. കല്യാണ വീട്ടിലെ മുതിര്‍ന്ന കാരണവന്മാരുടെ ആളാകലും ചിത്രത്തിലെ രസകരമായി ജോണിയും ജാഫറും കാണിക്കുന്നുണ്ട്.
തിരിച്ച് എന്തെങ്കിലും പറഞ്ഞാല്‍ ഈ കാരണവന്മാര്‍ പിണങ്ങിപോകുന്നതും കല്യാണ വീട്ടിലെ സ്ഥിരം കാഴ്ചയാണ്. അതും പുലിമടയില്‍ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്.
ചിത്രത്തിലെ മറ്റ് താരങ്ങളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ചെമ്പന്‍ വിനോദ്, ലിജോ മോള്‍, ഐശ്വര്യ രാജേഷ്, സോന നായര്‍, ജിയോ ബേബി, അബിന്‍ ബിനോ എന്നിവരും കഥാപാത്രങ്ങള്‍ ആവശ്യപ്പെട്ട പ്രകടനം നല്‍കി.
ജോജുവിന്റെ പെര്‍ഫോമന്‍സാണ് പുലിമടയെ തോളിലേറ്റിയത്. ഒറ്റപ്പെടലും ബന്ധുക്കള്‍ കൂടുമ്പോഴുള്ള സന്തോഷവുമെല്ലാം ജോജു പ്രകടിപ്പിക്കുമ്പോള്‍ നമ്മുടെ നാട്ടിപുറങ്ങളിലുള്ള ഒരു ചെറുപ്പക്കാരനല്ലേ ഇത് എന്ന തോന്നല്‍ പ്രേക്ഷകര്‍ക്കുണ്ടാവാം. അത്രയും സ്വാഭാവികതയോടെയാണ് പുലിമടയിലെ വിന്‍സെന്റിനെ ജോജു അവതരിപ്പിച്ചത്.
Content Highlight: Johny antony’s and jaffar idukki’s performance in pulimada