വെസ്റ്റ് ഇന്‍ഡീസ് എ ടീമും-നേപ്പാള്‍ എ ടീമും തമ്മിലുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരത്തില്‍ വിന്‍ഡീസിന് തകര്‍പ്പന്‍ വിജയം. 76 റണ്‍സിനാണ് നേപ്പാളിനെ വിന്‍ഡീസ് പരാജയപ്പെടുത്തിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങി നേപ്പാള്‍ 19.2 ഓവറില്‍ 151 റണ്‍സിന് പുറത്താവുകയായിരുന്നു.
ജോണ്‍സണ്‍ ചാള്‍സിന്റെ തകര്‍പ്പന്‍ സെഞ്ച്വറി കരുത്തിലാണ് വെസ്റ്റ് ഇന്‍ഡീസ് കൂറ്റന്‍ ടോട്ടല്‍ എതിരാളികള്‍ക്ക് മുന്നില്‍ പടുത്തുയര്‍ത്തിയത്. ഒന്ന് പന്തില്‍ പുറത്താവാതെ 119 റണ്‍സ് നേടിക്കൊണ്ടായിരുന്നു ജോണ്‍സന്റെ തകര്‍പ്പന്‍ പ്രകടനം.
13 ഫോറുകളും ഏഴ് സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 195.08 സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്. ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് ജോണ്‍സണ്‍ സ്വന്തമാക്കിയത്.
An unbeaten knock from Johnson Charles in the 3rd T20 v Nepal! 🌴🏏
ടി-20യില്‍ രാജ്യത്തിനുവേണ്ടിയും എ ടീമിനു വേണ്ടിയും സെഞ്ചുറി നേടുന്ന ആദ്യ താരം എന്ന നേട്ടമാണ് ജോണ്‍സണ്‍ ചാള്‍സ് സ്വന്തം പേരിലാക്കി മാറ്റിയത്. 2020 സൗത്ത് ആഫ്രിക്കെതിരെ നടന്ന മത്സരത്തില്‍ ആയിരുന്നു ചാള്‍സ് സെഞ്ച്വറി നേടിയത്. 46 പന്തില്‍ 118 റണ്‍സ് നേടിക്കൊണ്ടായിരുന്നു താരത്തിന്റെ മിന്നും പ്രകടനം.
ജോണ്‍സാണ് പുറമേ ആന്ദ്ര ഫ്‌കെച്ചര്‍ 33 പന്തില്‍ 53 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. നാല് ഫോറുകളും മൂന്ന് സിക്‌സുകളും ആണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
വെസ്റ്റ് ഇന്‍ഡീസ് ബൗളിങ്ങില്‍ ഹൈഡന്‍ ബോയ്‌സ് മൂന്നു വിക്കറ്റും ഗുടാഗേഷ് മോട്ടി രണ്ടു വിക്കറ്റും നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ നേപ്പാള്‍ ബാറ്റിങ് തകര്‍ന്നടിയുകയായിരുന്നു.
നേപ്പാളിനായി കരണ്‍ കെ.സി 17 പന്തില്‍ 28 റണ്‍സും ലോഗേഷ് ബാം 29 പന്തില്‍ 28 റണ്‍സും നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല.
Content Highlight: Johnson Charles create a new record