Cricket
കര്‍ണാടകക്ക് വേണ്ടി പന്തെറിഞ്ഞ് ജോഫ്ര ആര്‍ച്ചര്‍, എതിരാളികളുടെ വിക്കറ്റ് പിഴുതെടുത്തു; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
2024 Mar 16, 05:45 am
Saturday, 16th March 2024, 11:15 am

ഇംഗ്ലണ്ട് കൗണ്ട് ടീമായ സക്‌സെസിന്റെ പ്രീ സീസണ്‍ ക്യാമ്പിലാണ് ഇംഗ്ലീഷ് സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍.

ഇപ്പോഴിതാ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ടീമിന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍ പന്തെറിയുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സക്‌സെസ് ടീമാണ് താരം ബൗള്‍ ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തത്.

മത്സരത്തില്‍ കര്‍ണാടകക്ക് വേണ്ടി ആര്‍ച്ചര്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കുകയും ചെയ്തു. ആദ്യ വിക്കറ്റ് എല്‍.ബി.ഡബ്യുയുവിലൂടെയാണ് ഇംഗ്ലീഷ് താരം നേടിയത്. രണ്ടാം വിക്കറ്റ് എതിരാളിയെ ക്ലീന്‍ ബൗള്‍ഡാക്കി കൊണ്ടായിരുന്നു അര്‍ച്ചറിന്റെ തകര്‍പ്പന്‍ പ്രകടനം.

അതേസമയം പരിക്കിന്റെ പിടിയില്‍ ആയതിനാല്‍ ഇംഗ്ലീഷ് താരത്തിന് കഴിഞ്ഞ സീസണിലെ ഐ.പി.എല്‍ നഷ്ടമായിരുന്നു. 2022ല്‍ മുംബൈ ഇന്ത്യന്‍സ് എട്ടു കോടിയാണ് ഇംഗ്ലണ്ട് താരത്തെ സ്വന്തമാക്കിയിരുന്നത്. എന്നാല്‍ പരിക്കിന് പിന്നാലെ താരത്തിന് സീസണ്‍ മുഴുവന്‍ നഷ്ടമാവുകയായിരുന്നു.

ഇതിനുമുമ്പ് രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയും ആര്‍ച്ചര്‍ പന്തെറിഞ്ഞിട്ടുണ്ട്. രാജസ്ഥാനൊപ്പമുള്ള മിന്നും പ്രകടനങ്ങള്‍ ആണ് ഇംഗ്ലണ്ട് താഴത്തെ ക്രിക്കറ്റ് ലോകത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടാന്‍ കാരണമായത്. 2020 സീസണില്‍ 14 മത്സരങ്ങളില്‍ നിന്നും 20 വിക്കറ്റുകളാണ് ഇംഗ്ലീഷ് താരം സ്വന്തമാക്കിയത്.

ഇംഗ്ലണ്ട് ദേശീയ ടീമിന് വേണ്ടി 2019ല്‍ ടി-20യില്‍ അരങ്ങേറിയ ആര്‍ച്ചര്‍ 15 മത്സരങ്ങളില്‍ നിന്നും 18 വിക്കറ്റുകള്‍ ആണ് നേടിയത്.

Content Highlight: Jofra Archer bowled For Karnataka cricket team, video viral