[]ദൃശ്യം എന്ന ചിത്രത്തിലൂടെ പഴയ ലാലേട്ടനെ തിരിച്ചുകിട്ടിയെന്ന് മലയാളികള്‍ ഒന്നടങ്കം പറയുന്നു.
എന്നാല്‍ ഈ ചിത്രത്തില്‍ യഥാര്‍ത്ഥത്തില്‍ ലാലേട്ടന്റെ സ്ഥാനത്ത് കണ്ടിരുന്നത് മമ്മൂട്ടിയെയായിരുന്നെന്നാണ് സംവിധായകന്‍ ജിത്തു ജോസഫ് പറയുന്നത്.
ആദ്യം ഞാന്‍ ഈ കഥ മമ്മൂട്ടിയോട് പറയുമ്പോള്‍ അദ്ദേഹം അച്ഛന്‍, നാട്ടിന്‍പുറത്തുകാരന്‍ തുടങ്ങിയ വേഷങ്ങളില്‍ 3-4 ക്യാരക്ടറുകള്‍ കമ്മിറ്റ് ചെയ്തിരുന്നു.
ഒരു ഗ്യാപ്പിട്ട് ഈ സിനിമ ചെയ്യാമെന്ന് അദ്ദേഹം അന്ന് പറഞ്ഞു. അതിനു ചിലപ്പോള്‍ 2-3 വര്‍ഷങ്ങള്‍ എടുത്തുവെന്നു വരാം.
നല്ല കഥയാണെന്നും ഇത്രയധികം സമയം വെയ്റ്റ് ചെയ്യുവാന്‍ സാധിക്കില്ലെങ്കില്‍ മറ്റാരെവച്ചെങ്കിലും സിനിമ ചെയ്‌തോളാനും അദ്ദേഹം തന്നെയാണ് പറഞ്ഞത്.
അങ്ങനെയാണ് ലാലേട്ടനിലേക്ക് എത്തുന്നത്. ആദ്യം ഞാന്‍ ആന്റണി പെരുമ്പാവൂരിനോടാണ് കഥ പറയുന്നത്. അദ്ദേഹമാണ് മോഹന്‍ലാലിനോട് കഥ പറഞ്ഞത്.
ഞാന്‍ ലാലേട്ടനെ കാണാന്‍ ചെന്നപ്പോള്‍ കഥ കേട്ടു നല്ലതാണ് മോനേ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സിനിമയുടെ ഡബ്ബിങ്ങിനെത്തിയപ്പോള്‍ തിരക്കഥയും സിനിമയും ഒരു പോലെ നന്നായെന്നും അദ്ദേഹം പറഞ്ഞിരുന്നെന്നും ജിത്തു പറയുന്നു.
എന്റെ ഒരു സുഹൃത്ത് മൂന്നു വര്‍ഷം മുന്‍പ് ഒരു ക്യാരക്ടറൈസേഷന്‍ പറഞ്ഞു. അത് ബ്ലെന്‍ഡ് ചെയ്ത് ദൃശ്യത്തിലേക്കാക്കുകയായിരുന്നു.
സുഹൃത്ത് പറഞ്ഞത് വേറൊരു സംഭവമായിരുന്നുവെങ്കിലും ആ സന്ദര്‍ഭം എനിക്കിഷ്ടപ്പെട്ടു. അതു വച്ചൊരു പടം ചെയ്യണമെന്ന് തോന്നി അങ്ങനെയാണ് ദൃശ്യം സംഭവിച്ചത്.- ജിത്തു പറയുന്നു.