ആസിഫ് അലി ഒരു ഗുഡ് ബുക്കാണെന്ന് പറയുകയാണ് സംവിധായകന്‍ ജിസ് ജോയ്. സിനിമ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സിനിമയില്‍ എന്തെങ്കിലും ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമുള്ള ഗുഡ് ബുക്കിന്റെ പേരാണ് ആസിഫ് അലിയെന്നും അദ്ദേഹം പറയുന്നു.
തന്റെ അടുത്തേക്ക് ഒരാള്‍ വരുമ്പോള്‍ അയാളെ കീറിമുറിച്ച് പരിശോധിച്ച ശേഷമാണ് താന്‍ സ്‌നേഹിതനാക്കുകയെന്നും എന്നാല്‍ ആസിഫ് അലി അങ്ങനെയല്ലെന്നും ജിസ് പറയുന്നു. ആസിഫ് തന്റെ അടുത്തേക്ക് വരുന്നവരെയെല്ലാം സ്വീകരിക്കുമെന്നും എന്നിട്ട് അവരെയൊക്കെ ആസിഫിന്റെ രീതിയിലേക്ക് മാറ്റുമെന്നും ജിസ് ജോയ് പറഞ്ഞു.
‘ആസിഫിനെ കുറിച്ച് ഒറ്റവാക്കില്‍ പറഞ്ഞാല്‍ ആസിഫ് അലി ഒരു ഗുഡ് ബുക്കാണ്. സിനിമ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സിനിമയില്‍ എന്തെങ്കിലും ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ജീവിതത്തില്‍ ഏതെങ്കിലും ഒരു ലെവലില്‍ സ്വന്തമായി ഒരു അടയാളമുണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും ഉള്ള ഒരു ഗുഡ് ബുക്കിന്റെ പേരാണ് ആസിഫ് അലിയെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
അതിന്റെ ഒന്നാമത്തെ കാരണം അദ്ദേഹം ആളുകളെ ഡീല് ചെയ്യുന്ന രീതിയാണ്. എന്റെ അടുത്തേക്ക് ഒരാള്‍ വരുമ്പോള്‍ ഞാന്‍ അയാളെ കീറിമുറിച്ച് പരിശോധിച്ച ശേഷമാണ് സ്‌നേഹിതനാക്കുക. എന്നാല്‍ ആസിഫ് അലി അങ്ങനെയല്ല. തന്റെ അടുത്തേക്ക് വരുന്നവരെയെല്ലാം എടുക്കും. എന്നിട്ട് ആസിഫ് ആസിഫിന്റെ രീതിയിലേക്ക് അവരെയൊക്കെ മാറ്റും.
അങ്ങനെയുള്ള വല്ലാത്ത ഒരു മാജിക്ക് ബുക്കാണ് ആസിഫ്. ഒരു നടന്‍ എന്നത് പോലെ തന്നെ ഒരു നല്ല മനുഷ്യന്‍ കൂടെയാണ് അയാള്‍. നമുക്ക് അറിയാം, ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു വലിയ സിറ്റുവേഷന്‍ വന്നപ്പോള്‍ ചെറുപുഞ്ചിരി കൊണ്ട് അതിനെ നേരിട്ടു. അത്തരം പുഞ്ചിരിയാണ് ഈ കാലഘട്ടത്തില്‍ നഷ്ടമാകുന്നത്,’ ജിസ് ജോയ് പറഞ്ഞു.
Content Highlight: Jis Joy Says Asif Ali Is A Good Book