വാഷിംഗ്ടണ്‍: ശാസ്ത്രജ്ഞന്‍മാരോ സാങ്കേതിക വിദഗ്ധരോ ഇല്ലാതെ ബഹിരാകാശ യാത്ര നടത്തിയ ജെഫ് ബെസോസിന്റെ ‘ബ്ലൂ ഒറിജിനെ’തിരെ ഗുരുതര ആരോപണം.
യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റിയാണ് വേണ്ട വിധത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ബ്ലൂ ഒറിജിന്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിരിക്കുന്നത്.
ബഹിരാകാശ യാത്രകളില്‍ നേട്ടമുണ്ടാക്കാനായി കമ്പനി നിലവിലുള്ള സുരക്ഷാ മുന്‍കരുതലുകള്‍ അവഗണിച്ചുവെന്ന് നിലവിലുള്ളതും മുന്‍പുണ്ടായുന്നതുമായ 21 ജീവനക്കാര്‍ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റിയുടെ കണ്ടെത്തല്‍.
ബ്ലൂ ഒറിജിനിലെ ജീവനക്കാരിയായ അലക്‌സാണ്ട്ര അര്‍ബാംസിന്റെ നേതൃത്വത്തിലാണ് ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റിയില്‍ പരാതി സമര്‍പ്പിച്ചിരിക്കുന്നത്.
ബ്ലൂ ഒറിജിന്‍ റോക്കറ്റുകളുടെ എഞ്ചിനുകളുമായി ബന്ധപ്പെട്ട ഫയല്‍ ചെയ്ത 1000ലധികം പ്രശ്‌നങ്ങള്‍ ഇതുവരെ കമ്പനി പരിഹരിച്ചിട്ടില്ലെന്നും പരാതിയില്‍ ആരോപിക്കുന്നു.
എന്നാല്‍, ബ്ലൂ ഒറിജിന്‍ വ്യക്തമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നാണ് കമ്പനിയുടെ വക്താവ് പറയുന്നത്. കമ്പനിയില്‍ ഇത്തരത്തിലുള്ള ഒരു അതിക്രമങ്ങളും നടക്കാറില്ലെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക