Entertainment
ഫൊറന്‍സിക് ലാബിലെ രംഗം, സി.സി.ടി.വിയില്ലേ എന്ന ചോദ്യം; വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞ്‌ ജിത്തു ജോസഫ്‌
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Feb 21, 11:49 am
Sunday, 21st February 2021, 5:19 pm

ദൃശ്യം 2 സിനിമയുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞ്‌ സംവിധായകന്‍ ജിത്തു ജോസഫ്.‌ സിനിമയില്‍ ഫൊറന്‍സിക് ലാബിലെ രംഗങ്ങള്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെക്കുറിച്ചാണ് സംവിധായകന്‍ പറയുന്നത്.

കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ വരുണിന്റെ ബോഡി സാമ്പിള്‍ കൊണ്ടുവരുന്നതും, സെക്യൂരിറ്റി കള്ളുകുടിക്കുന്നതും, ഫൊറന്‍സിക് ലാബില്‍ സി.സി.ടി.വി ഇല്ലാത്തതുമെല്ലാം തനിക്ക് പറ്റിയ അബദ്ധങ്ങളല്ലെന്നും താന്‍ നിരീക്ഷിച്ചതിനു ശേഷം തന്നെയാണ് ആ സീന്‍ ചെയ്തതെന്നുമാണ് ജീത്തു ജോസഫ് പറയുന്നത്. കോട്ടയത്തെ ഫൊറന്‍സിക് ലാബ് സന്ദര്‍ശിക്കുകയും ഫൊറന്‍സിക് ഡോക്ടറുമായി സംസാരിക്കുകയും ചെയ്തിരുന്നെന്ന് സംവിധായകന്‍ പറയുന്നു.

എന്റെ സുഹൃത്തായ ഒരു ഫൊറന്‍സിക്‌ ഡോക്ടറോട്‌ സംസാരിച്ചിരുന്നുവെന്ന്‌ ജീത്തു ജോസഫ്‌ പറയുന്നു. കോട്ടയത്തെ ഫൊറന്‍സിക്‌ ലാബില്‍ കയറിനോക്കിയിരുന്നു. അവിടെ സി.സി.ടി.വി ഉണ്ടായിരുന്നില്ല. എന്നാല്‍ പോസ്റ്റ്‌മാര്‍ട്ടം ചെയ്യന്ന റൂമില്‍ എല്ലാം സി.സി.ടി.വി ഉണ്ടായിരുന്നു.  ജീത്തു ജോസഫ് പറയുന്നു.

സിനിമയിലെ ക്ലൈമാക്‌സിന് റിസ്‌ക് ഉണ്ടെന്ന് താന്‍ സമ്മതിക്കുന്നുവെന്നും അതുകൊണ്ടാണ് ക്ലൈമാക്‌സില്‍ ഭാഗ്യവും കൂടി വേണം നായകനെന്ന് പറയുന്നതെന്നും സംവിധായകന്‍ പറയുന്നു.

‘കാര്‍ഡ്‌ബോര്‍ഡില്‍ സീല്‍ ചെയ്യാതെ എങ്ങനെ സാമ്പിള്‍ കൊണ്ടുപോയെന്ന് ചോദിക്കുന്നവരുണ്ട്. സീല്‍ ചെയ്യണമെന്നാണ് റൂള്‍. അതുകൊണ്ടാണ് ഒരു സീനില്‍ ഐ.ജി പറയുന്നത് സിസ്റ്റമിക് സപ്പോര്‍ട്ട് ഇല്ല എന്ന്,’ ജീത്തു ജോസഫ് പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Jeethu Joseph reply for Drishyam 2 controversy